ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിനും 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യന്‍ സംഘം ഇറങ്ങുന്നതിനുള്ള കാര്യശേഷി വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായി മാറുന്ന അടുത്തതലമുറ വിക്ഷേപണ വാഹനം (നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ -എന്‍.ജി.എല്‍.വി) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍.വി.എം 3നെ അപേക്ഷിച്ച് 1.5 മടങ്ങ് ചെലവില്‍ നിലവിലുള്ളതിന്റെ 3 മടങ്ങ് പേലോഡ് ശേഷി എന്‍.ജി.എല്‍.വിക്ക് ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, ബഹിരാകാശത്തിലേക്കും മോഡുലാര്‍ ഗ്രീന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ പ്രാപ്യത സാദ്ധ്യമാക്കുന്ന പുനരുപയോഗക്ഷമതയും ഉണ്ടായിരിക്കും.
അമൃത് കാലിലെ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് ഉയര്‍ന്ന പേലോഡ് ശേഷിയും പുനരുപയോഗക്ഷമതയും ഉള്ള പുതിയ തലമുറ മനുഷ്യ റേറ്റഡ് വിക്ഷേപണ വാഹനങ്ങള്‍ അനിവാര്യമാണ്. അതിനാല്‍, ഭൂമിയുടെ താഴെയുള്ള ആദ്യ ഭ്രമണപഥത്തില്‍ പരമാവധി 30 ടണ്‍ പേലോഡ് ശേഷിയും അതോടൊപ്പം പുനരുപയോഗിക്കാവുന്ന ആദ്യഘട്ടവുമുള്ള അടുത്തതലമുറ വിക്ഷേപണ വാഹനത്തിന്റെ (നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിന്റെ -എന്‍.ജി.എല്‍.വി) വികസനം ഏറ്റെടുക്കുക്കേണ്ടതുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി, എല്‍.വി.എം3, എസ്.എസ്.എല്‍.വി എന്നീ വിക്ഷേപണ വാഹനങ്ങളിലൂടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് (എല്‍.ഇ.ഒ) 10 ടണ്ണും ജിയോ-സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജി.ടി.ഒ) 4 ടണ്ണും വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള ബഹിരാകാശ ഗതാഗത സംവിധാനങ്ങളില്‍ നിലവില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യവസായത്തില്‍ നിന്നുള്ള പരമാവധി പങ്കാളിത്തത്തോടെയായിരിക്കും എന്‍.ജി.എല്‍.വി വികസന പദ്ധതി നടപ്പിലാക്കുക, തുടക്കത്തില്‍ തന്നെ അവര്‍ നിര്‍മ്മാണ കാര്യശേഷിയില്‍ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി വികസനത്തിന് ശേഷമുള്ള പ്രവര്‍ത്തന ഘട്ടത്തിലേക്ക് തടസ്സമില്ലാത്ത മാറ്റവും സാദ്ധ്യമാകും. വികസന ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി 96 മാസത്തെ (8 വര്‍ഷം) ലക്ഷ്യത്തോടെ മൂന്ന് വികസന ഫൈ്‌ളറ്റുകളുടെ (ഡി1, ഡി2 ഡി3) ഉപയോഗ്തിലൂടെ എന്‍.ജി.എല്‍.വി പ്രദര്‍ശിപ്പിക്കും.
ഇതിനായി ആകെ അനുവദിച്ച ഫണ്ടായ 8240.00 കോടി രൂപയില്‍ വികസന ചെലവുകള്‍, മൂന്ന് വികസന ഫ്‌ളൈറ്റുകള്‍, അവശ്യ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, പ്രോഗ്രാം മാനേജ്‌മെന്റ്, ലോഞ്ച് കാമ്പെയ്ന്‍ എന്നിവ ഉള്‍പ്പെടുന്നു.
ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷനിലേക്കുള്ള കുതിപ്പ്
മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങള്‍ തൊട്ട് ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍ വരെയും, ചന്ദ്ര/അന്തര്‍ ഗ്രഹ പര്യവേക്ഷണ ദൗത്യങ്ങള്‍ അവയ്‌ക്കൊപ്പം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കുള്ള ആശയവിനിമയ, ഭൗമ നിരീക്ഷണ ഉപഗ്രഹ രാശികള്‍ ഉള്‍പ്പെടെയുള്ള ദേശീയ, വാണിജ്യ ദൗത്യങ്ങള്‍ എന്‍.ജി.എല്‍.വി യുടെ വികസനം, പ്രാപ്തമാക്കും. ഈ പദ്ധതി ഇന്ത്യന്‍ ബഹിരാകാശ ആവാസവ്യവസ്ഥയെ കഴിവിന്റെയും കാര്യശേഷിയുടെയും അടിസ്ഥാനത്തില്‍ ഉയര്‍ത്തുകയും ചെയ്യും.
India's space ambitions take yet another important leap with the approval of the Next Generation Launch Vehicle (NGLV)! This will bring us closer to establishing the Bharatiya Antariksh Station and achieving a crewed Moon landing by 2040.https://t.co/G2GExuQIyy
— Narendra Modi (@narendramodi) September 18, 2024