Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമ്പന്നമായ ചരിത്രത്തിനും ധീരജനതയ്ക്കും ആദരമർപ്പിക്കുന്നതാണ് ‘ശ്രീ വിജയ പുരം’ എന്ന പേര്: പ്രധാനമന്ത്രി


“ശ്രീ വിജയ പുരം” എന്ന പേര് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ധീരജനതയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്ന ഒന്നാണെന്നും കൊളോണിയൽ പാരമ്പര്യങ്ങളിൽനിന്നുള്ള വിടുതലിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ശ്രീ വിജയ പുരം എന്ന പേര് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമ്പന്നമായ ചരിത്രത്തെയും ധീരരെയും ബഹുമാനിക്കുന്നു. കൊളോണിയൽ മനോഭാവത്തിൽനിന്നു മോചിതരാകാനും നമ്മുടെ പൈതൃകം ആഘോഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയും ഇതു പ്രതിഫലിപ്പിക്കുന്നു.”