Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ജീവൻ നഷ്ടമായവരുടെ ​ആശ്രിതർക്കു പിഎംഎൻആർഎഫിൽനിന്നു രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽനിന്നു പ്രധാനമന്ത്രി രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപവീതം നൽകും”.

**********

****