Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 113-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-08-2024)


 

എന്റെ പ്രിയപ്പെട്ട നാട്ടുകാരെനമസ്കാരം. ഒരിക്കൽ കൂടി മൻ കി ബാത്തിൽഎന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി  നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം  എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

 

സുഹൃത്തുക്കളേ, ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്കും വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്, അതിനാൽ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നമ്മുടെ ചില യുവ സഹപ്രവർത്തകരുമായി ഇന്ന് മൻ കി ബാത്തിൽസംസാരിക്കാമെന്നു  ഞാൻ ചിന്തിച്ചു. സ്‌പേസ്‌ടെക് സ്റ്റാർട്ട്-അപ്പ് ഗാലക്‌സ്ഐയുടെ ടീം എന്നോട് സംസാരിക്കാൻ ചേരുന്നു. ഐ.ഐ.ടി. മദ്രാസിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഈ സ്റ്റാർട്ട്-അപ്പ് ആരംഭിച്ചത്. ഈ ചെറുപ്പക്കാരെല്ലാം ഇന്ന് ഫോൺ ലൈനിൽ ഞങ്ങളോടൊപ്പം ഉണ്ട് – സുയഷ്, ഡെനിൽ, രക്ഷിത്, കിഷൻ കൂടാതെ  പ്രണീത്. ഈ യുവാക്കളുടെ അനുഭവങ്ങൾ നമുക്ക് മനസ്സിലാക്കാം.

 

പ്രധാനമന്ത്രി                      :           ഹലോ!

 

എല്ലാ യുവാക്കളും           :           ഹലോ!

 

പ്രധാനമന്ത്രി                      :           നമസ്ക്കാരം!

 

എല്ലാ യുവാക്കളും (ഒരുമിച്ച്): നമസ്ക്കാരം സർ!

 

പ്രധാനമന്ത്രി          :           സുഹൃത്തുക്കളേ, ഐ.ഐ.ടി. മദ്രാസ് കാലത്തുള്ള നിങ്ങളുടെ സൗഹൃദം ഇപ്പോഴും ദൃഢമായിരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഒരുമിച്ച് GalaxEye ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്ന് എനിക്കും അക്കാര്യത്തെക്കുറിച്ച് അറിയണം. എന്നോട് പറയൂ. ഇതോടൊപ്പം, നിങ്ങളുടെ സാങ്കേതികവിദ്യയിൽ നിന്ന് രാജ്യത്തിന് എത്രമാത്രം പ്രയോജനം ലഭിക്കുമെന്ന് പറയൂ.

 

സുയഷ്        :           അതെ, എന്റെ പേര് സുയഷ്. അങ്ങ് പറഞ്ഞതുപോലെ  ഞങ്ങൾ ഒരുമിച്ചാണ്. ഐ.ഐ.ടി. മദ്രാസിൽ വച്ചാണ് എല്ലാവരും ഒത്തുകൂടിയത്. ഞങ്ങൾ എല്ലാവരും വ്യത്യസ്ത വർഷങ്ങളിൽ അവിടെ പഠിക്കുകയായിരുന്നു. എൻജിനീയറിംഗ് ആയിരുന്നു. തുടർന്ന് ഹൈപ്പർലൂപ്പ് എന്നൊരു പ്രോജക്ട് ഉണ്ടെന്ന് അന്ന് ഞങ്ങൾ അറിഞ്ഞു. ഞങ്ങൾ ഒരുമിച്ച് അത് ചെയ്യാൻ തീരുമാനിച്ചു. അതേ സമയം, ഞങ്ങൾ ഒരു ടീം ആരംഭിച്ചു, അതിന്റെ പേര് ആവിഷ്കാർ ഹൈപ്പർലൂപ്പ്എന്നായിരുന്നു, അതുമായി ഞങ്ങളും  അമേരിക്കയിലേക്ക് പോയി. ആ വർഷം ഏഷ്യയിൽ നിന്ന് അവിടെ പോയി ഞങ്ങളുടെ രാജ്യത്തിന്റെ പതാക കൈവശം വച്ച ഏക ടീം ഞങ്ങളായിരുന്നു. ഞങ്ങൾ അത് ഉയർത്തി. ലോകമെമ്പാടുമുള്ള ഏകദേശം 1500 ടീമുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 20 ടീമുകളിൽ ഞങ്ങളും ഉണ്ടായിരുന്നു.

 

പ്രധാനമന്ത്രി          :           നന്നായി! കൂടുതൽ കേൾക്കുന്നതിന് മുമ്പ്, ഇതിന് നിങ്ങളെ അഭിനന്ദിക്കട്ടെ, ഞാൻ

 

സുയഷ്        :           അങ്ങേയ്ക്ക് വളരെ നന്ദി. അതേ നേട്ടത്തിനിടയിൽ ഞങ്ങളുടെ സൗഹൃദം ഈ രീതിയിൽ ആഴത്തിലായി. ബുദ്ധിമുട്ടുള്ള പ്രോജക്ടുകൾ ചെയ്യാനുള്ള ആത്മവിശ്വാസവും നമുക്ക് ലഭിച്ചു. അതേ സമയം, SpaceXഉം താങ്കൾ ബഹിരാകാശത്ത് തുറന്നിട്ട സ്വകാര്യവൽക്കരണവും നോക്കുമ്പോൾ, 2020-ൽ ഒരു സുപ്രധാന തീരുമാനവും വന്നു. ഞങ്ങൾ അതിൽ വളരെ ആവേശഭരിതരായിരുന്നു. ഞങ്ങൾ എന്താണ് നിർമ്മിക്കുന്നതെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും പറയാൻ രക്ഷിത്തിനെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു?

രക്ഷിത്        :           അതെ, എന്റെ പേര് രക്ഷിത്. ഈ സാങ്കേതികവിദ്യയിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കും? ഞാൻ ഇതിന് ഉത്തരം നൽകാം.

 

പ്രധാനമന്ത്രി :         രക്ഷിത്, നിങ്ങൾ ഉത്തരാഖണ്ഡിൽ എവിടെ നിന്നാണ്?

 

രക്ഷിത്        :           സർ, ഞാൻ അൽമോറയിൽ നിന്നാണ്.

 

പ്രധാനമന്ത്രി :         അപ്പോൾ ബാൽ മിഠായിക്കാരനാണ് താങ്കൾ.

 

രക്ഷിത്        :  അതെ സർ. അതെ സർ. ബാൽ മിഠായി ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്.

 

പ്രധാനമന്ത്രി :  നമ്മുടെ ലക്ഷ്യ സെൻ, ഇല്ലേ? അവൻ സ്ഥിരമായി എനിക്ക് ബാൽ മിഠായിയെ കൊണ്ടുവരുന്നു. അതെ രക്ഷിത് പറയൂ.

 

രക്ഷിത്        :           അപ്പോൾ നമ്മുടെ ഈ സാങ്കേതികവിദ്യയ്ക്ക് ബഹിരാകാശത്ത് നിന്ന് മേഘങ്ങളിലൂടെ കാണാൻ കഴിയും, രാത്രിയിൽ പോലും അത് കാണാൻ കഴിയും, അതിനാൽ ഇത് ഉപയോഗിച്ച് നമുക്ക് എല്ലാ ദിവസവും രാജ്യത്തിന്റെ ഏത് കോണിന്റെയും വ്യക്തമായ ചിത്രം എടുക്കാം. രണ്ട് മേഖലകൾ വികസിപ്പിക്കുന്നതിന് ഞങ്ങൾ ഈ ഡാറ്റ ഉപയോഗിക്കും. ഭാരതത്തെ അതീവ സുരക്ഷിതമാക്കുക എന്നതാണ് ആദ്യത്തേത്. ഞങ്ങൾ എല്ലാ ദിവസവും നമ്മുടെ അതിർത്തികളും സമുദ്രങ്ങളും കടലുകളും നിരീക്ഷിക്കും. ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സായുധ സേനയ്ക്ക് വിവരങ്ങൾ  നൽകുകയും ചെയ്യും. രണ്ടാമത്തേത് ഭാരതത്തിലെ കർഷകരെ ശാക്തീകരിക്കുക എന്നതാണ്. അതിനാൽ ഭാരതത്തിലെ ചെമ്മീൻ കർഷകർക്കായി ബഹിരാകാശത്ത് നിന്ന് നിലവിലെ ചെലവിന്റെ 1/10-ൽ നിന്ന് അവരുടെ കുളങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം അളക്കാൻ കഴിയുന്ന ഒരു Product ഞങ്ങൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. ആഗോളതാപനം പോലുള്ള ആഗോള പ്രശ്‌നങ്ങൾക്കെതിരെ പോരാടുന്നതിന് മുന്നോട്ട് പോകാനും ലോകത്തിന് മികച്ച നിലവാരമുള്ള ഉപഗ്രഹ ചിത്രങ്ങൾ സൃഷ്ടിക്കാനും മികച്ച ഗുണനിലവാരമുള്ള സാറ്റലൈറ്റ് ഡാറ്റ ലോകത്തിന് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രി :         നിങ്ങളുടെ കൂട്ടരും ജയ് ജവാൻ, ജയ് കിസാൻ എന്ന് പറയും എന്നാണ് ഇതിനർത്ഥം.

രക്ഷിത്        :           അതെ സർ, തീർച്ചയായും.

പ്രധാനമന്ത്രി :         സുഹൃത്തുക്കളേ, നിങ്ങൾ വളരെ നല്ല ജോലിയാണ് ചെയ്യുന്നത്, നിങ്ങളുടെ സാങ്കേതികവിദ്യയുടെ കൃത്യത എന്താണെന്ന് എനിക്കും അറിയാൻ ആഗ്രഹമുണ്ട് .

 

രക്ഷിത്        :           സർ, നമുക്ക് 50 സെന്റീമീറ്ററിൽ താഴെയുള്ള റെസലൂഷനിലേക്ക് പോകാനാകും. ഒരു സമയം ഏകദേശം 300 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണ്ണം നമുക്ക് ചിത്രീകരിക്കാൻ കഴിയും.

 

പ്രധാനമന്ത്രി : ഉറപ്പായും, ഇത് കേൾക്കുമ്പോൾ നാട്ടുകാർ അഭിമാനിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ മറ്റൊരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

 

രക്ഷിത്        :           തീർച്ചയായും സർ.

 

പ്രധാനമന്ത്രി:ബഹിരാകാശ ആവാസവ്യവസ്ഥ വളരെ ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ടീം ഇപ്പോൾ എന്ത് മാറ്റങ്ങളാണ് കാണുന്നത്?

 

കിഷൻ         : എന്റെ പേര് കിഷൻ, GalaxEye ലോഞ്ച് ചെയ്‌തതിനുശേഷം ഇൻ-സ്‌പേസ് വരുന്നത് ഞങ്ങൾ കണ്ടു, കൂടാതെ ജിയോ-സ്‌പേഷ്യൽ ഡാറ്റാ പോളിസി‘, ‘ഇന്ത്യ സ്‌പേസ് പോളിസിഎന്നിങ്ങനെയുള്ള നിരവധി പോളിസികൾ വരുന്നതും ഞങ്ങൾ കണ്ടു, കഴിഞ്ഞ 3 വർഷത്തിനിടയിൽ, ഒരുപാട് മാറ്റങ്ങൾ വരുന്നതും ഒരുപാട് പ്രക്രിയകൾ, ധാരാളം അടിസ്ഥാന സൗകര്യങ്ങളും, ധാരാളം സൗകര്യങ്ങളും, ഐ.എസ്.ആർ.ഒ. ലഭ്യമാക്കിയതും വളരെ നല്ല രീതിയിലുള്ളതുമാണ്. ഐ.എസ്.ആർ.ഒ.യിൽ പോയി ഹാർഡ്‌വെയർ പരിശോധിക്കുന്നത്പോലെ, ഇത് ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാം. 3 വർഷം മുമ്പ്, ആ പ്രക്രിയകൾ അത്രയൊന്നും ഉണ്ടായിരുന്നില്ല, ഇത് ഞങ്ങൾക്കും മറ്റ് പല സ്റ്റാർട്ടപ്പുകൾക്കും വളരെ സഹായകരമാണ്. സമീപകാല എഫ്.ഡി.ഐ. നയങ്ങൾ കാരണം, സൗകര്യങ്ങളുടെ ലഭ്യത കാരണം, സ്റ്റാർട്ടപ്പുകൾക്ക് വരാൻ ധാരാളം പ്രോത്സാഹനമുണ്ട്, വികസനം സാധാരണയായി വളരെ ബുദ്ധിമുട്ടുള്ള അത്തരം ഒരു മേഖലയിൽ അത്തരം സ്റ്റാർട്ടപ്പുകൾക്ക് വളരെ എളുപ്പത്തിലും വളരെ നന്നായി വരാനും വികസിപ്പിക്കാനും കഴിയും. ചെലവേറിയതും സമയമെടുക്കുന്നതും ആയവ ഉണ്ടായിരിക്കേ നിലവിലെ പോളിസികളും ഇൻ-സ്പേസും വന്നതിന് ശേഷം സ്റ്റാർട്ടപ്പുകൾക്ക് പലതും എളുപ്പമായി. എന്റെ സുഹൃത്ത് ഡെനിൽ ചാവ്ഡയും ഇതേക്കുറിച്ച്  പറയാൻ ആഗ്രഹിക്കുന്നു.

 

പ്രധാനമന്ത്രി :   ഡെനിൽ, പറയൂ…

 

ഡെനിൽ  : സർ, ഞങ്ങൾ ഒരു കാര്യം കൂടി നിരീക്ഷിച്ചു, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ചിന്താഗതിയിൽ ഒരു മാറ്റം ഞങ്ങൾ കണ്ടു. നേരത്തെ അവർക്ക് ഉപരിപഠനത്തിന് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അവിടെയും ബഹിരാകാശ ഡൊമെയ്‌നിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിച്ചു, എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഒരു ബഹിരാകാശ ഇക്കോ സിസ്റ്റം വളരെ നന്നായി വരുന്നതിനാൽ, അതിനാലാണ് അവർ ഇന്ത്യയിൽ തിരിച്ചെത്തി ഈ ഇക്കോയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. സിസ്റ്റത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നത്. അതിനാൽ, ഞങ്ങൾക്ക് വളരെ നല്ല അഭിപ്രായം ലഭിച്ചു, ഇത് കാരണം, ചില ജനങ്ങൾ ഞങ്ങളുടെ സ്വന്തം കമ്പനിയിൽ ജോലിക്ക് തിരികെ വരുന്നു.

 

പ്രധാനമന്ത്രി :  കിഷനും ഡെനിലും നിങ്ങൾ രണ്ടുപേരും, സൂചിപ്പിച്ചപോലെ, ഒരു മേഖലയിൽ ഒരു പരിഷ്‌കാരം ഉണ്ടാകുമ്പോൾ, പരിഷ്‌കരണത്തിന് എത്രയധികം ഫലങ്ങളുണ്ടാകുമെന്ന് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്ന് ഞാൻ കരുതുന്നു. എത്രപേർക്ക് അത് പ്രയോജനപ്പെടുന്നു. നിങ്ങളുടെ വിവരണത്തിൽ നിന്ന്, നിങ്ങൾ ആ മേഖലയിലായതിനാൽ, അത് തീർച്ചയായും നിങ്ങളുടെ മനസ്സിലേക്ക് വരുന്നു, കൂടാതെ രാജ്യത്തെ യുവാക്കൾ ഇപ്പോൾ ഈ രംഗത്ത് അവരുടെ ഭാവി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾ നിരീക്ഷിച്ചു. നിങ്ങളുടെ  നിരീക്ഷണം വളരെ നല്ലതാണ്. മറ്റൊരു ചോദ്യം, സ്റ്റാർട്ടപ്പുകളിലും ബഹിരാകാശ മേഖലയിലും വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.

 

പ്രണിത്        :           ഞാൻ പ്രണിത് ആണ് സംസാരിക്കുന്നത്, ഞാൻ ഉത്തരം പറയാം.

 

പ്രധാനമന്ത്രി:  അതെ  പ്രണിത്, പറയൂ.

 

പ്രണീത്        : സർ, എന്റെ കുറച്ച് വർഷത്തെ അനുഭവത്തിൽ നിന്ന് രണ്ട് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, നിങ്ങൾ സ്വയം Start-up ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് അവസരം, കാരണം ലോകമെമ്പാടും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ, ഇതിനർത്ഥം നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടെന്നാണ്. 24-ാം വയസ്സിൽ, അടുത്ത വർഷം ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ചിന്തിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. അതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ സർക്കാർ ചില പ്രധാന തീരുമാനങ്ങൾ എടുക്കും, അതിൽ ഞങ്ങളുടെ  ഒരു ചെറിയ സംഭാവനയുണ്ട്. അത്തരം ചില ദേശീയ പ്രത്യാഘാത പദ്ധതികളിൽ പ്രവർത്തിക്കുക, ഇത് അത്തരമൊരു വ്യവസായമാണ്, ഇത് അത്തരമൊരു സമയമാണ്, ഈ ബഹിരാകാശ വ്യവസായം ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. അതിനാൽ, ഇത് സ്വാധീനത്തിന് മാത്രമല്ല, അവരുടെ സ്വന്തം സാമ്പത്തിക വളർച്ചയ്ക്കും ആഗോള പ്രശ്‌നം പരിഹരിക്കാനുമുള്ള അവസരമാണെന്ന് എന്റെ യുവസുഹൃത്തുക്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്നാംതമ്മിൽ പറയാറുണ്ട്, വലുതാകുമ്പോൾ നടന്മാരാകും, കായികതാരങ്ങൾ ആകും എന്ന് കുട്ടിക്കാലത്ത് പറയാറുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവിടെ ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. എന്നാൽ ഇന്ന്നാംകേൾക്കുന്നുണ്ടെങ്കിൽ, ഒരാൾ വലുതാകുമ്പോൾ, ഒരു സംരംഭകനാകാൻ ആഗ്രഹിക്കുന്നു, അയാൾക്ക് ബഹിരാകാശ വ്യവസായത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ഈ മുഴുവൻ പരിവർത്തനത്തിലും ഞങ്ങൾ ഒരു ചെറിയ പങ്ക് വഹിക്കുന്നു എന്നത് ഞങ്ങൾക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.

 

പ്രധാനമന്ത്രി:  സുഹൃത്തുക്കളേ, ഒരു തരത്തിൽ പറഞ്ഞാൽ, പ്രണീത്, കിഷൻ, ഡെനിൽ, രക്ഷിത്, സുയഷ്, നിങ്ങളുടെ സൗഹൃദം എത്രത്തോളം ദൃഢമാണോ അത്രയും ശക്തമാണ് നിങ്ങളുടെ സ്റ്റാർട്ടപ്പ്. അതുകൊണ്ടാണ് നിങ്ങൾ വളരെ മനോഹരമായ ഒരു ജോലി ചെയ്യുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐ.ഐ.ടി. മദ്രാസ് സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു, ആ സ്ഥാപനത്തിന്റെ മികവ് നേരിട്ട് അനുഭവിച്ചറിഞ്ഞു. എന്തായാലും, ലോകമെമ്പാടും ഐ.ഐ.ടി.യോട് ബഹുമാനമുണ്ട്, അവിടെ നിന്ന് പുറത്തുവരുന്ന നമ്മുടെ ജനങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുമ്പോൾ, അവർ തീർച്ചയായും എന്തെങ്കിലും നല്ല രീതിയിൽ സംഭാവന ചെയ്യുന്നു. നിങ്ങൾക്കും ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ സ്റ്റാർട്ടപ്പുകൾക്കും ഞാൻ ആശംസകൾ നേരുന്നു, സുഹൃത്തുക്കളായ നിങ്ങളുടെ അഞ്ച് പേരോടും സംസാരിക്കുന്നത് ഞാൻ ആസ്വദിച്ചു. നന്നായി, സുഹൃത്തുക്കളെ വളരെ നന്ദി.

 

സുയഷ്        :  വളരെ നന്ദി!

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേരാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയ സംവിധാനവുമായി ബന്ധിപ്പിക്കാൻ ഈ വർഷം ഞാൻ ചുവപ്പ് കോട്ടയിൽ നിന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനോട് എനിക്ക് അതിഗംഭീരമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളിൽ വലിയൊരു വിഭാഗം രാഷ്ട്രീയത്തിൽ വരാൻ തയ്യാറാണെന്ന് ഇത് കാണിക്കുന്നു. അവർ ശരിയായ അവസരവും ശരിയായ മാർഗനിർദേശവും തേടുകയാണ്. രാജ്യത്തുടനീളമുള്ള യുവാക്കളിൽ നിന്ന് ഈ വിഷയത്തിൽ എനിക്ക് കത്തുകളും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ എനിക്ക് പല തരത്തിലുള്ള നിർദ്ദേശങ്ങളും അയച്ചിട്ടുണ്ട്. ഇത് തങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്ന് ചില യുവാക്കൾ കത്തിൽ എഴുതിയിട്ടുണ്ട്. മുത്തച്ഛനോ മാതാപിതാക്കൾക്കോ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തതിനാൽ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ്റില്ല. താഴെത്തട്ടിൽ പ്രവർത്തിച്ച് നല്ല അനുഭവപരിചയമുണ്ടെന്നും അതിനാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ സഹായിക്കുമെന്നും ചില യുവാക്കൾ എഴുതി. കുടുംബ രാഷ്ട്രീയം പുതിയ പ്രതിഭകളെ അടിച്ചമർത്തുന്നുവെന്നും ചില യുവാക്കൾ എഴുതി. ഇത്തരം ശ്രമങ്ങൾ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചില യുവാക്കൾ പറഞ്ഞു. ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ അയച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇനി നമ്മുടെ കൂട്ടായ പ്രയത്നത്തിലൂടെ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത ഇത്തരം യുവാക്കൾക്കും രാഷ്ട്രീയത്തിൽ മുന്നോട്ടു വരാൻ കഴിയുമെന്നും അവരുടെ അനുഭവസമ്പത്തും അവരുടെ ആവേശവും രാജ്യത്തിന് ഉപകാരപ്രദമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

 

സുഹൃത്തുക്കളെ, സ്വാതന്ത്ര്യ സമര കാലത്ത് പോലും രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത നിരവധി ജനങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും മുന്നോട്ട് വന്നിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി അവർ  സ്വയം ത്യാഗം ചെയ്തു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇന്ന് നമുക്ക് വീണ്ടും അതേ മനോഭാവം ആവശ്യമാണ്. എന്റെ എല്ലാ യുവസുഹൃത്തുക്കളും തീർച്ചയായും ഈ കാമ്പെയ്‌നിൽ ചേരാൻ ഞാൻ പറയും. നിങ്ങളുടെ ഈ നടപടി നിങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയെ മാറ്റിമറിക്കും.

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ ഹർ ഘർ തിരംഗ ഔർ പൂരാ ദേശ് തിരംഗഎന്ന പ്രചാരണം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. ഈ കാമ്പെയ്‌നുമായി ബന്ധപ്പെട്ട അതിശയിപ്പിക്കുന്ന ചിത്രങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. വീടുകളിൽ ത്രിവർണ്ണ പതാക പാറുന്നത്നാംകണ്ടു.  സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ത്രിവർണ്ണ പതാക കണ്ടു. ജനങ്ങൾ അവരുടെ കടകളിലും ഓഫീസുകളിലും ത്രിവർണ്ണ പതാക വയ്ക്കുന്നു. ജനങ്ങൾ അവരുടെ ഡെസ്‌ക്‌ടോപ്പുകളിലും മൊബൈലുകളിലും വാഹനങ്ങളിലും ത്രിവർണ്ണ പതാക പതിപ്പിച്ചു. ജനങ്ങൾ ഒരുമിച്ച് ചേരുകയും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, എല്ലാ പ്രചാരണത്തിനും ഉത്തേജനം ലഭിക്കുന്നു. നിങ്ങളുടെ ടിവി സ്ക്രീനിൽ ഇപ്പോൾ കാണുന്ന ചിത്രങ്ങൾ ജമ്മു കശ്മീരിലെ റിയാസിയിൽ നിന്നുള്ളതാണ്. ഇവിടെ 750 മീറ്റർ നീളമുള്ള പതാകയുമായി ഒരു തിരംഗ റാലി സംഘടിപ്പിച്ചു. ഈ റാലി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ ബ്രിഡ്ജിലാണ് നടന്നത്. ഈ ചിത്രങ്ങൾ കണ്ടവർക്കെല്ലാം സന്തോഷം തോന്നി. ശ്രീനഗറിലെ ദാൽ തടാകത്തിൽ തിരംഗ യാത്രയുടെ മനോഹരമായ ചിത്രങ്ങൾ ഞങ്ങൾ എല്ലാവരും കണ്ടു. അരുണാചൽ പ്രദേശിലെ കിഴക്കൻ കാമേംഗ് ജില്ലയിൽ 600 അടി നീളമുള്ള ത്രിവർണ പതാകയുമായി ഒരു യാത്രയും നടത്തി. അതുപോലെ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ, എല്ലാ പ്രായത്തിലുമുള്ള ജനങ്ങൾ ഇത്തരം തിരംഗ യാത്രകളിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ഇപ്പോൾ ഒരു സാമൂഹിക ഉത്സവമായി മാറുകയാണ്, നിങ്ങളും ഇത് അനുഭവിച്ചിരിക്കണം. ജനങ്ങൾ അവരുടെ വീടുകൾ ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിക്കുന്നു. സ്വയം സഹായ സംഘങ്ങളുമായിബന്ധപ്പെട്ട സ്ത്രീകൾ ലക്ഷക്കണക്കിന് പതാകകൾ തയ്യാറാക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ത്രിവർണ്ണ പതാകയുടെ നിറമുള്ള സാധനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ എല്ലാ കോണുകളിലും കരയിലും വെള്ളത്തിലും ആകാശത്തും എല്ലായിടത്തും നമ്മുടെ പതാകയുടെ മൂന്ന് നിറങ്ങൾ കാണപ്പെട്ടു. അഞ്ച് കോടിയിലധികം സെൽഫികളും ഹർ ഘർ തിരംഗ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കാമ്പെയ്ൻ രാജ്യത്തെ മുഴുവൻ ഒരുമിപ്പിച്ചിരിക്കുന്നു, ഇതാണ് ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്‘.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മനുഷ്യരുടെയും മൃഗങ്ങളുടെയും സ്‌നേഹത്തെക്കുറിച്ചുള്ള എത്രയോ സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും! എന്നാൽ അസമിൽ ഒരു യഥാർത്ഥ കഥയാണ് ഇപ്പോൾ നടക്കുന്നത്. അസമിലെ ടിൻസുകിയ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ബാരേകുരിയിൽ മൊറാൻ സമുദായത്തിലെ ജനങ്ങൾ താമസിക്കുന്നു, ഈ ഗ്രാമത്തിൽ ഹൂലോക്ക് ഗിബ്ബൺതാമസിക്കുന്നു, ഇവിടെ ഹോളോ ബന്ദർഎന്ന് വിളിക്കപ്പെടുന്നു. ഹൂലോക്ക് ഗിബ്ബൺസ് ഈ ഗ്രാമത്തിൽ തന്നെ തങ്ങളുടെ വീട് ഉണ്ടാക്കിയിട്ടുണ്ട്. അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും – ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ഹൂലോക്ക് ഗിബ്ബണുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ഗ്രാമവാസികൾ ഇപ്പോഴും അവരുടെ പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്നു. അതിനാൽ, ഗിബ്ബൺസുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവർ ചെയ്തു. ഗിബ്ബൺസ് വാഴപ്പഴം ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ വാഴകൃഷിയും തുടങ്ങി. ഇതുകൂടാതെ, ഗിബ്ബൺസിന്റെ ജനനവും മരണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ സ്വന്തം ജനങ്ങൾക്ക് ചെയ്യുന്നതുപോലെ നിറവേറ്റാനും അവർ തീരുമാനിച്ചു. അവർ ഗിബ്ബണുകൾക്ക് പേരുകളും നൽകിയിട്ടുണ്ട്. അടുത്തകാലത്ത് വൈദ്യുതക്കമ്പികൾ സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ഗിബ്ബൺസിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രാമത്തിലെ ജനങ്ങൾ ഈ വിഷയം സർക്കാരിന് മുന്നിൽ വയ്ക്കുകയും താമസിയാതെ ഇതിന് പരിഹാരം കാണുകയും ചെയ്തു. ഇപ്പോൾ ഈ ഗിബ്ബണുകൾ ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

 

സുഹൃത്തുക്കളേ, അരുണാചൽപ്രദേശിൽ നിന്നുള്ള നമ്മുടെ യുവസുഹൃത്തുക്കളും മൃഗങ്ങളോടുള്ള അവരുടെ സ്നേഹത്തിൽ ആർക്കും പിന്നിലല്ല. അരുണാചലിലെ നമ്മുടെ ചില യുവസുഹൃത്തുക്കൾ 3-D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു – എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം കൊമ്പിനും പല്ലിനുമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ നിന്ന് രക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു. നാബം ബാപ്പുവിന്റെയും ലിഖ നാനയുടെയും നേതൃത്വത്തിൽ ഈ സംഘം മൃഗങ്ങളുടെ വിവിധ ഭാഗങ്ങളുടെ 3-ഡി പ്രിന്റിംഗ് നടത്തുന്നു. കൊമ്പായാലും, മൃഗങ്ങളുടെ പല്ലുകളായാലും, ഇതെല്ലാം 3-ഡി പ്രിന്റിംഗിലൂടെയാണ് തയ്യാറാക്കുന്നത്. വസ്ത്രങ്ങളും തൊപ്പികളും പോലുള്ളവ ഇതിൽ നിന്നാണ് നിർമ്മിക്കുന്നത്. ബയോ-ഡീഗ്രേഡബിൾ മെറ്റീരിയൽ ഉപയോഗിക്കുന്ന ഒരു മികച്ച ബദലാണിത്. ഇത്തരം വിസ്മയകരമായ പ്രയത്നങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നമ്മുടെ മൃഗങ്ങളെ സംരക്ഷിക്കാനും പാരമ്പര്യം തുടരാനും ഈ മേഖലയിൽ കൂടുതൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരണമെന്ന് ഞാൻ പറയും.

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മധ്യപ്രദേശിലെ ഝാബുവയിൽ അത്ഭുതകരമായ ചിലത് സംഭവിക്കുന്നു, അത് നിങ്ങൾ അറിഞ്ഞിരിക്കണം. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാർ അവിടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. വേസ്റ്റ് ടു വെൽത് എന്ന സന്ദേശം യാഥാർത്ഥ്യമാക്കി ഈ സഹോദരങ്ങൾ നമുക്ക് കാണിച്ചുതന്നു. ഝാബുവയിലെ ഒരു പാർക്കിലെ മാലിന്യത്തിൽ നിന്ന് ഈ സംഘം അതിശയകരമായ കലാസൃഷ്ടികൾ ഉണ്ടാക്കി. ഇതിനായി പരിസരപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും വേണ്ട. കുപ്പികൾ, ടയർ, പൈപ്പുകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. ഹെലികോപ്റ്ററുകൾ, കാറുകൾ, പീരങ്കികൾ എന്നിവയും ഈ കലാസൃഷ്ടികളിൽ ഉൾപ്പെടുന്നു. മനോഹരമായ തൂങ്ങിക്കിടക്കുന്ന പൂച്ചട്ടികളും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഉപയോഗം കഴിഞ്ഞ ടയറുകൾ സുഖപ്രദമായ ബെഞ്ച് ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. Reduce, re-use, re-cycle എന്ന മന്ത്രം ശുചീകരണ തൊഴിലാളികളുടെ ഈ സംഘം സ്വീകരിച്ചു. അവരുടെ ശ്രമഫലമായി പാർക്ക് വളരെ മനോഹരമായി കാണാൻ തുടങ്ങി. ഇത് കാണാൻ പ്രദേശവാസികൾ മാത്രമല്ല സമീപജില്ലകളിൽ താമസിക്കുന്നവരും ഇവിടെ എത്തുന്നുണ്ട്.

 

സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ രാജ്യത്ത് നിരവധി സ്റ്റാർട്ട്-അപ്പ് ടീമുകളും പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അത്തരം ശ്രമങ്ങളിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഇ-കോൺഷ്യസ് എന്ന പേരിൽ ഒരു സംഘമുണ്ട്. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ മാലിന്യം പരന്നുകിടക്കുന്നത് കണ്ടാണ് അവർക്ക്  ഈ ആശയം വന്നത്. ഇത്തരക്കാരുടെ മറ്റൊരു സംഘം ഇക്കോകാരി എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് വ്യത്യസ്തമായ മനോഹരമായ വസ്തുക്കളാണ് അവർ നിർമ്മിക്കുന്നത്.

 

സുഹൃത്തുക്കളേ, നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മറ്റൊരു മേഖലയാണ് ടോയ് റീസൈക്ലിംഗ്. എത്ര പെട്ടെന്നാണ് കളിപ്പാട്ടങ്ങൾ മടുപ്പിക്കുന്നതെന്നും നിങ്ങൾക്കറിയാം, അതേസമയം ആ കളിപ്പാട്ടങ്ങളുടെ സ്വപ്നം നെഞ്ചിലേറ്റുന്ന കുട്ടികളുമുണ്ട്. നിങ്ങളുടെ കുട്ടികൾ ഇനി കളിക്കാത്ത കളിപ്പാട്ടങ്ങൾ അവർ തുടർന്നും ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്ക് സംഭാവന ചെയ്യാം. പരിസ്ഥിതി സംരക്ഷണത്തിനുള്ള നല്ലൊരു വഴി കൂടിയാണിത്.നാംഎല്ലാവരും ഒരുമിച്ച് പരിശ്രമിച്ചാൽ മാത്രമേ പരിസ്ഥിതി കൂടുതൽ ശക്തമാകൂ, നാടും പുരോഗതി പ്രാപിക്കും.

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാം ഓഗസ്റ്റ് 19 ന് രക്ഷാബന്ധൻ ആഘോഷിച്ചു. അതേ ദിവസം തന്നെ ലോകമെമ്പാടും ലോക സംസ്കൃത ദിനംആചരിച്ചു. ഇന്നും ഭാരതത്തിലും വിദേശത്തും ജനങ്ങൾക്ക് സംസ്‌കൃതത്തോട് പ്രത്യേക ആസക്തിയുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും സംസ്‌കൃത ഭാഷയെക്കുറിച്ച് വിവിധ തരത്തിലുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. തുടരുന്നതിന് മുമ്പ്, നിങ്ങൾക്കായി ഒരു ചെറിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്യട്ടെ:

 

play audio

 

സുഹൃത്തുക്കളേ, ഈ ഓഡിയോ യൂറോപ്പിലെ ലിത്വാനിയയുമായി ബന്ധപ്പെട്ടതാണ്. അവിടെ ഒരു പ്രൊഫസർ വൈറ്റിസ് വിദൂനാസ് ഒരു അതുല്യമായ ശ്രമം നടത്തി അതിന് പേരിട്ടു – സംസ്കൃത ഓൺ ദി റിവേഴ്‌സ് നേരീസ് നദിയുടെ തീരത്ത് ഒരു സംഘം ജനങ്ങൾ ഒത്തുകൂടി വേദങ്ങളും ഗീതയും ചൊല്ലി. ഇവിടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം ശ്രമങ്ങൾ തുടരുകയാണ്. സംസ്‌കൃതത്തെ മുന്നോട്ട് നയിക്കുന്ന ഇത്തരം ശ്രമങ്ങൾ നിങ്ങളും മുന്നോട്ട് കൊണ്ടുവരിക.

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യം നിലനിർത്താൻ, നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതരീതികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഫിറ്റ്നസിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ “ഫിറ്റ് ഇന്ത്യ കാമ്പയിൻ” ആരംഭിച്ചു. ഇന്ന്, എല്ലാ പ്രായത്തിലും വിഭാഗത്തിലും ഉള്ള ജനങ്ങൾ ആരോഗ്യം നിലനിർത്താൻ യോഗ സ്വീകരിക്കുന്നു. ജനങ്ങൾ ഇപ്പോൾ അവരുടെ പ്ലേറ്റുകളിൽ സൂപ്പർഫുഡ് മില്ലറ്റുകൾക്ക് സ്ഥാനം നൽകാൻ തുടങ്ങിയിരിക്കുന്നു. എല്ലാ കുടുംബങ്ങളും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുകയാണ് ഈ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം.

 

സുഹൃത്തുക്കളേ, നമ്മുടെ കുടുംബം, നമ്മുടെ സമൂഹം, നമ്മുടെ രാജ്യം, അവരുടെ എല്ലാവരുടെയും ഭാവി നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, കുട്ടികളുടെ നല്ല ആരോഗ്യത്തിന്, അവർക്ക് ശരിയായ പോഷകാഹാരം തുടർന്നും ലഭിക്കുന്നത് പ്രധാനമാണ്. കുട്ടികളുടെ പോഷകാഹാരമാണ് രാജ്യത്തിന്റെ മുൻഗണന. വർഷം മുഴുവനും അവരുടെ പോഷകാഹാരത്തിൽനാംശ്രദ്ധിക്കുന്നുണ്ടെങ്കിലും, ഒരു മാസത്തേക്ക്, രാജ്യം അതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതിനായി എല്ലാ വർഷവും സെപ്റ്റംബർ 1നും 30നും ഇടയിൽ പോഷകാഹാരമാസം ആചരിക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്, പോഷകാഹാരമേള, അനീമിയ ക്യാമ്പുകൾ, നവജാത ശിശുക്കളുള്ള ഗൃഹം സന്ദർശിക്കൽ, സെമിനാറുകൾ, വെബിനാറുകൾ തുടങ്ങി നിരവധി മാർഗങ്ങൾ അവലംബിക്കുന്നു. അങ്കണവാടികളുടെ കീഴിൽ പലയിടത്തും Mother and Child കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗർഭിണികൾ, നവജാത ശിശുക്കളുടെ അമ്മമാർ എന്നിവരെ കണ്ടെത്തുകയും അവരെ തുടർച്ചയായി നിരീക്ഷിക്കുകയും അവരുടെ പോഷകാഹാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം പോഷകാഹാര പ്രചാരണവും പുതിയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയിരുന്നു. പോഷൻ ഭി  പഠായി  ഭിഎന്ന ഈ കാമ്പെയ്‌നിലൂടെ കുട്ടികളുടെ സന്തുലിത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിങ്ങളുടെ പ്രദേശത്തെ പോഷകാഹാര ബോധവൽക്കരണ കാമ്പെയ്‌നിൽ നിങ്ങളും ചേരണം. പോഷകാഹാരക്കുറവിനെതിരായ ഈ പോരാട്ടത്തിൽ നിങ്ങളുടെ ചെറിയ പരിശ്രമം വളരെയധികം സഹായിക്കും.

 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണത്തെ മൻ കി ബാത്തിൽഇത്രമാത്രം. മൻ കി ബാത്തിൽനിങ്ങളോട് സംസാരിക്കുന്നത് എനിക്ക് എപ്പോഴും വലിയ സന്തോഷമാണ്. ഹൃദ്യമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്ന് ചിന്തകൾ പങ്കുവെക്കുന്നതുപോലെ തോന്നുന്നു. ഞാൻ നിങ്ങളുടെ ഹൃദയങ്ങളുമായി ചേരുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി ഉത്സവങ്ങൾ വരുന്നു. നിങ്ങൾക്കെല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു. ജന്മാഷ്ടമി ആഘോഷവുമുണ്ട്. അടുത്ത മാസമാദ്യം ഗണേശ ചതുർത്ഥി ഉത്സവവുമുണ്ട്. ഓണാഘോഷവും അടുത്തു. മീലാദ്-ഉൻ-നബി ആശംസകളും നേരുന്നു.

 

സുഹൃത്തുക്കളേ, ഈ മാസം 29 ‘തെലുങ്ക് ഭാഷാ ദിനംകൂടിയാണ്. ഇത് ശരിക്കും ഒരു അത്ഭുതകരമായ ഭാഷയാണ്. ലോകമെമ്പാടുമുള്ള എല്ലാ തെലുങ്ക് സംസാരിക്കുന്നവർക്കും ഞാൻ തെലുഗു ഭാഷാ ദിനാശംസകൾ നേരുന്നു.

 

പ്രപഞ്ച വ്യാപ്‌തംഗ ഉന്ന,

തെലുഗു വാരികി,

തെലുഗു ഭാഷാ ദിനോത്സവ് ശുഭാകാംക്ഷലു

 

സുഹൃത്തുക്കളേ, ഈ മഴക്കാലത്ത് ജാഗ്രത പാലിക്കാനും ക്യാച്ച് ദ റെയിൻ മൂവ്‌മെന്റിന്റെഭാഗമാകാനും എല്ലാവരോടുമുള്ള എന്റെ അഭ്യർത്ഥന വീണ്ടും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏക് പേഡ് മാ കേ നാംകാമ്പെയ്‌നിനെക്കുറിച്ച് നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിയുന്നത്ര മരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. വരും ദിവസങ്ങളിൽ പാരിസിൽ പാരാലിമ്പിക്‌സിന് തുടക്കമാകും. ദിവ്യാംഗരായ നമ്മുടെ സഹോദരങ്ങൾ അവിടെ എത്തിയിട്ടുണ്ട്. 140 കോടി ഭാരതീയർ തങ്ങളുടെ കായികതാരങ്ങളെയും കളിക്കാരെയും സന്തോഷിപ്പിക്കുന്നു. #cheer4bharat ഉപയോഗിച്ച് നിങ്ങളുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താലും. അടുത്ത മാസം നമുക്ക് വീണ്ടും  ഒത്തുചേരാം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം. അതുവരെ  എനിക്ക്  വിട തരു. വളരെ നന്ദി. നമസ്കാരം

******

NS