Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കീവിലെ ഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി

കീവിലെ ഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കീവിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മഹാത്മാഗാന്ധിയുടെ സമാധാന സന്ദേശത്തിന്റെ കാലാതീതമായ പ്രസക്തി പ്രധാനമന്ത്രി അടിവരയിട്ടു. അദ്ദേഹം കാണിച്ചു തന്ന പാത ഇന്നത്തെ ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമേകുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കീവിലെ ‘ഒയാസിസ് ഓഫ് പീസ്’ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ, മനുഷ്യരാശിയുടെ പ്രത്യാശയുടെയും സമാധാനത്തിന്റെയും വിളക്കായാണ് നിലകൊള്ളുന്നത്.

NS