Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്തസാക്ഷികളായ കുട്ടികളെക്കുറിച്ചുള്ള പൊതുപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു

രക്തസാക്ഷികളായ കുട്ടികളെക്കുറിച്ചുള്ള പൊതുപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു


രക്തസാക്ഷികളായ കുട്ടികളെക്കുറിച്ച് കീവിലെ യുക്രൈൻ ദേശീയ ചരിത്ര മ്യൂസിയത്തിലുള്ള മൾട്ടിമീഡിയ പ്രദർശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സംഘർഷത്തിൽ ജീവൻ നഷ്ടമായ കുട്ടികളുടെ സ്മരണാർഥം ഒരുക്കിയ ഹൃദയഭേദകമായ പ്രദർശനം പ്രധാനമന്ത്രിയെ ആഴത്തിൽ സ്പർശിച്ചു. ദാരുണമായ രീതിയിൽ കുരുന്നുജീവനുകൾ നഷ്ടമായതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയും ആദരസൂചകമായി കളിപ്പാട്ടം സമർപ്പിക്കുകയും ചെയ്തു.

NS