Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ്  ആന്‍ഡ്രെജ് സെബാസ്റ്റിയന്‍ ഡൂഡയുമായി വാഴ്‌സോയിലെ ബെല്‍വേഡര്‍ കൊട്ടാരത്തില്‍ വച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. ഇന്ത്യ-പോളണ്ട് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
ഓപ്പറേഷന്‍ ഗംഗയുടെ സമയത്ത് യുക്രൈനിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പോളണ്ട് നല്‍കിയ അമൂല്യവും സമയോചിതവുമായ സഹായത്തിന് പ്രധാനമന്ത്രി ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി.

പ്രസിഡന്റ് ഡൂഡയോട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ക്ഷണം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

-NS-