Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോളണ്ട്- യുക്രൈൻ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന


“ഇന്ന്, ഞാൻ  പോളണ്ടിലേക്കും യുക്രൈനിലേക്കും  ഔദ്യോഗിക സന്ദർശനം നടത്തുകയാണ്.

നമ്മുടെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എൻ്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള നമ്മുടെ പരസ്പരപ്രതിബദ്ധത നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നമ്മുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും പ്രസിഡൻ്റ് ആന്ദ്രേ ഡുഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പോളണ്ടിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും ഞാൻ സംവദിക്കും.

പോളണ്ടിൽ നിന്ന്, പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം ഞാൻ യുക്രൈൻ സന്ദർശിക്കും. ഇതാദ്യമായാണ്  ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനും പ്രസിഡൻറ് സെലെൻസ്‌കിയുമായി നേരത്തെ നടത്തിയ സംഭാഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള  അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയിൽ, മേഖലയിൽ സമാധാനത്തിൻ്റെയും സ്ഥിരതയുടെയും വേഗത്തിലുള്ള  തിരിച്ചുവരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.”

-NS-