Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിക്കാണ് ശ്രീ മോദി ഇതിന്റെ ഖ്യാതി നൽകിയത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ഇലക്ട്രോണിക്‌സ് – വിവരസാങ്കേതികവിദ്യ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എക്സ് പോസ്റ്റിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ആദ്യ മൂന്നിൽ ഇടംപിടിച്ചതായി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതിയിലെ വർധനയാൽ രത്നങ്ങളെയും ആഭരണങ്ങളെയും മറികടന്ന് 2024-25 ഏപ്രിൽ-ജൂൺ പാദത്തിന്റെ (ക്യു 1) അവസാനത്തോടെ ഇലക്ട്രോണിക്സ് ഇന്ത്യയുടെ മികച്ച 10 കയറ്റുമതികളിൽ മൂന്നാം സ്ഥാനം നേടിയതായുള്ള ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ ലേഖനവും അദ്ദേഹം പങ്കിട്ടു.

“തീർച്ചയായും ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. ഇലക്ട്രോണിക്സിൽ ഇന്ത്യയുടെ വൈദഗ്ധ്യത്തിന് കരുത്തേകുന്നത് നമ്മുടെ നൂതനമായ യുവശക്തിയാണ്. പരിഷ്കരണങ്ങൾക്കും മേക്ക് ഇൻ ഇന്ത്യയുടെ @makeinindia ഉത്തേജനത്തിനും നാം നൽകുന്ന ഊന്നലിന്റെ തെളിവ് കൂടിയാണിത്.

വരും കാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്”: കേന്ദ്രമന്ത്രിയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച് ശ്രീ മോദി പറഞ്ഞു.

This is indeed a matter of immense joy. India’s prowess in electronics is powered by our innovative Yuva Shakti. It is also a testament to our emphasis on reforms and boosting @makeinindia.

India remains committed to continuing this momentum in the times to come. https://t.co/KFAzD8lseP

— Narendra Modi (@narendramodi) August 5, 2024

 

 

***

NS