Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിയറ്റ്നാം നേതാവ് ന്യുയെൻ ഫു ട്രോങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ന്യുയെൻ ഫു ട്രോങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“വിയറ്റ്നാം നേതാവ് ജനറൽ സെക്രട്ടറി ന്യുയെൻ ഫു ട്രോങ്ങിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. വിടപറഞ്ഞ നേതാവിനു നാം ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ അഗാധമായ അനുശോചനം അറിയിക്കുകയും ഈ ദുഃഖവേളയിൽ വിയറ്റ്നാമിലെ ജനങ്ങളോടും നേതൃത്വത്തോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.”- എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

–NS–