ഇന്ത്യന്‍ ടെലി കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് ഗ്രൂപ്പ് എ കേഡര്‍ പുനരവലോകനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
പുനരവലോകന നിര്‍ദ്ദേശങ്ങളുടെ സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു.
1. ടെലികോം ഡയറക്ടര്‍ ജനറലിന്റെ ഒരു തസ്തിക സൃഷ്ടിക്കും .
2. ഡ്യൂട്ടി തസ്തികകളുടെ എണ്ണം 859 ആയി നിജപ്പെടുത്തി.
3. മറ്റ് വകുപ്പുകള്‍ വിഭാഗങ്ങള്‍ എന്നിവയിലേയ്ക്ക് ഐ.റ്റി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനായി 310 തസ്തികകള്‍ സംവരണം ചെയ്യും.
4. ബി.എസ്.എന്‍.എല്‍ / എം.റ്റി.എന്‍.എല്‍ എന്നിവിടങ്ങളില്‍ നിയോഗിക്കുന്നതിനായി ചെറിയൊരു ശതമാനം ഐ.റ്റി.എസ്. ഉദ്യോഗസ്ഥരെ പ്രത്യേകമായി വകയിരുത്തും.
5. കേഡര്‍ അംഗസംഖ്യ നിലവിലുള്ള പ്രവര്‍ത്തന ശേഷിയായ 1690 ല്‍ പരിമിതപ്പെടുത്തും.
കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പിന്റെ ആസ്ഥാനത്തും ഫീല്‍ഡ് യൂണിറ്റുകളിലും ആവശ്യത്തിന് അനുസൃതമായ തരത്തില്‍ കേഡര്‍ സുരക്ഷ ശക്തിപ്പെടുത്തന്നതിന് ഈ അനുമതി കരുത്തേകും. ബി.എസ്.എന്‍.എല്ലിലെയും എം.റ്റി.എന്‍.എല്ലിലെയും നൈപുണ്യ ശേഷിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. കൂടാതെ ഐ.റ്റി.എസ്. ഉദ്യോഗസ്ഥരുടെ ഉദ്യോഗ കയറ്റത്തില്‍ നിലവിലുള്ള സ്തംഭനാവസ്ഥയും മാറ്റമുണ്ടാക്കാനും സഹായിക്കും.