രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിലെ (എം.എസ്.എം.ഇ) ഡെവലപ്മെന്റ് കമീഷണറുടെ ഓഫീസിനു കീഴില്‍ ഇന്ത്യന്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സര്‍വീസ് (ഐ.ഇ.ഡി.എസ്) രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. പുതിയ കേഡര്‍ രൂപീകരണവും ഘടനയിലുള്ള മാറ്റവും സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ, ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതികള്‍ക്ക് കരുത്തു പകരുകയും ചെയ്യും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെ വളര്‍ച്ചയ്ക്കും കാര്യക്ഷമത, പ്രാപ്തി എന്നിവ വര്‍ദ്ധിപ്പിക്കാനും പുതിയ സര്‍വീസ് രൂപീകരണം സഹായിക്കും.