Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അർധചക്രാസനത്തിന്റെ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർധചക്രാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ടു. മികച്ച ഹൃദയത്തിനും മെച്ചപ്പെട്ട രക്തപ്രവാഹത്തിനും ഈ അംഗവിന്യാസം പരിശീലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം പതിപ്പിനു മുന്നോടിയായി പങ്കിട്ട വീഡിയോ ക്ലിപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും അർധചക്രാസനം പരിശീലിക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കുന്നു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“മികച്ച ആരോഗ്യത്തിനായി ചക്രാസനം പരിശീലിക്കുക. ഇതു ഹൃദയത്തിന് ഉത്തമമാണ്; മാത്രമല്ല, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.”

NK