Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമൂഹമാധ്യമങ്ങളിൽനിന്ന് ‘മോദി കാ പരിവാർ’ എന്ന ടാഗ് നീക്കം ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി


‘മോദി കാ പരിവാർ’ എന്ന ടാഗ്‌ലൈൻ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അണികളോട് അഭ്യർഥിച്ചു.

തുടർച്ചയായി പിന്തുണ നൽകിയ ഇന്ത്യൻ ജനതയ്ക്കു ശ്രീ മോദി നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പലരും തന്നോടുള്ള സ്‌നേഹസൂചകമായി സമൂഹമാധ്യമങ്ങളിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശിപ്പിക്കുന്നതിൽനിന്ന് ഈ പേര് മാറിയേക്കാം; എന്നാൽ, ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബം എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

‘എക്‌സി’ൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്:

“തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ‘മോദി കാ പരിവാർ’ എന്ന് സമൂഹമാധ്യമങ്ങളിൽ ചേർത്തു. അതിൽനിന്ന് എനിക്ക് വളരെയധികം കരുത്തു ലഭിച്ചു. ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകി, ഒരു തരത്തിലുള്ള റെക്കോർഡാണത്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി തുടർന്നും പ്രവർത്തിക്കാനുള്ള ജനവിധി ഞങ്ങൾക്ക് നൽകി.

നാമെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതോടെ, ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി ഞാൻ നന്ദി അറിയിക്കുകയും നിങ്ങളുടെ സമൂഹമാധ്യമങ്ങളിൽ നിന്ന് ‘മോദി കാ പരിവാർ’ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പ്രദർശിപ്പിക്കുന്നതിൽനിന്ന് ഈ പേര് മാറിയേക്കാം; എന്നാൽ, ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബം എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം ശക്തവും അഭേദ്യവുമാണ്.”

 

 

***

NK