Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്. ചരിത്രപരമായ നേട്ടത്തിലൂടെ തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ അഭിനന്ദിച്ച മൗറീഷ്യസ് പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ വോട്ടർമാർ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയം എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമത്തിന്റെ വിജയകരവും പ്രചോദനാത്മകവുമായ നിർവഹണത്തിന് മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്നൗത്ത് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു.

ആശംസകൾക്കു പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, എല്ലാ മേഖലകളിലും നിലനിൽക്കുന്ന ദീർഘകാല ഉഭയകക്ഷി സഹകരണവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

SK