Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മാര്‍ച്ച് 21നും 22നും ഭൂട്ടാന്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാര്‍ച്ച് 21നും 22നും ഭൂട്ടാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉന്നത തല പതിവ് വിനിമയങ്ങളുടെ പാരമ്പര്യവും ‘അയല്‍പക്കം ആദ്യം’ എന്ന നയത്തിന് ഗവൺമെന്റ് നല്‍കുന്ന ഊന്നലും അനുസരിച്ചാണ് സന്ദര്‍ശനം.

സന്ദര്‍ശന വേളയില്‍ ഭൂട്ടാന്‍ രാജാവ് ആദരണീയനായ ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഭൂട്ടാന്റെ നാലാമത്തെ രാജാവ് ആദരണീയനായ ജിഗ്മേ സിങ്യേ വാങ്ചുക്കും ഉള്‍പ്പെടുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഇന്ത്യയും ഭൂട്ടാനും പരസ്പര വിശ്വാസത്തിലും ധാരണയിലും വേരൂന്നിയ അതുല്യവും എക്കാലവും നിലനില്‍ക്കുന്നതുമായ ഒരു പങ്കാളിത്തമാണ് പങ്കിടുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ പങ്കിടുന്ന ആത്മീയ പൈതൃകവും ജനങ്ങളുമായുള്ള ഊഷ്മള ബന്ധങ്ങളും അസാധാരണമായ ബന്ധങ്ങള്‍ക്ക് ആഴവും ചടുലതയും നല്‍കുന്നു. ഈ സന്ദര്‍ശനം ഉഭയകക്ഷി, പ്രാദേശിക താല്‍പ്പര്യമുള്ള വിഷയങ്ങളിലുള്ള ഇരു കൂട്ടരുടെയും കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും ജനങ്ങളുടെ പ്രയോജനത്തിനായി മാതൃകാപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനും അവ തീവ്രമാക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ആലോചന നടത്തുന്നതിനും ഇരുപക്ഷത്തിനും അവസരം നല്‍കും.

NK