Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പത്മവിഭൂഷൺ പുരസ്‌കാര ജേതാവും ഇതിഹാസ നടിയുമായ വൈജയന്തിമാലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പത്മവിഭൂഷൺ അവാർഡ് ജേതാവും ഇതിഹാസ നടിയുമായ വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് അവർ ഇന്ത്യയിലുടനീളം പ്രശംസിക്കപ്പെടുന്നുവെന്നും പറഞ്ഞു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ചെന്നൈയിൽ വച്ച് വൈജയന്തിമാല ജിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വൈജയന്തിമാലക്ക് ഇപ്പോൾ പത്മവിഭൂഷൺ ലഭിക്കുകയുണ്ടായി. ഇന്ത്യൻ സിനിമാ ലോകത്ത് അവരുടെ മാതൃകാപരമായ സംഭാവനകൾ ഇന്ത്യയിലുടനീളം പ്രശംസിക്കപ്പെടുന്നു.

center>

 

NK