Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിൽ ഗേറ്റ്‌സ് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച ബിൽ ഗേറ്റ്സിൻ്റെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ആളുകളോട് വരും കാലങ്ങളിൽ ഇവിടം സന്ദർശിക്കണമെന്നും ശ്രീ മോദി അഭ്യർത്ഥിച്ചു.

സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണെന്നും സർദാർ പട്ടേലിനുള്ള മഹത്തായ ശ്രദ്ധാഞ്ജലിയാണെന്നും സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചതിന് ശേഷം ബിൽ ഗേറ്റ്സ് ഒരു എക്സ് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. പ്രാദേശിക ആദിവാസി സമൂഹങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിൽ ഗേറ്റ്‌സിൻ്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു; “ഇത് കാണാനായതിൽ സന്തോഷം! ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിലെ നിങ്ങളുടെ അനുഭവം നിങ്ങൾ ആസ്വദിച്ചതിൽ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകളോടും വരും കാലങ്ങളിൽ ഇവിടം സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. @ബിൽ ഗേറ്റ്സ്”

SK