‘ഇന്ത്യയിലെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് പരിസ്ഥിതിയുടെയും വികസനത്തിന്’ കീഴില്‍ മൂന്ന് അര്‍ദ്ധചാലക യൂണിറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത 100 ദിവസത്തിനകം മൂന്ന് യൂണിറ്റുകളുടെയും നിര്‍മാണം തുടങ്ങും.
മൊത്തം 76,000 കോടി രൂപ ചെലവുവരുന്ന ഇന്ത്യയിലെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് പരിസ്ഥിതിയുടെയും വികസനത്തിനായുള്ള പരിപാടി 2012 ഡിസംബര്‍ 21നാണ് വിജ്ഞാപനം ചെയ്തത്.
2023 ജൂണില്‍, ഗുജറാത്തിലെ സാനന്ദില്‍ അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മൈക്രോണിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഈ യൂണിറ്റിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്, യൂണിറ്റിന് സമീപം ശക്തമായ ഒരു അര്‍ദ്ധചാലക പരിസ്ഥിതി ഉയര്‍ന്നുവരുന്നുമുണ്ട്.
അംഗീകാരം നല്‍കിയ മൂന്ന് അര്‍ദ്ധചാലക യൂണിറ്റുകള്‍ ഇവയാണ്:
1. 50,000 ഡബ്ല്യു.എഫ്.എസ്.എം ശേഷിയുള്ള അര്‍ദ്ധചാലക ഫാബ്:
ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (”ടി.ഇ.പി.എല്‍”) തായ്‌വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്റെ (പി.എസ്.എം.സി) പങ്കാളിത്തത്തോടെ ഒരു അര്‍ദ്ധചാലക ഫാബ് സ്ഥാപിക്കും.
നിക്ഷേപം: ഗുജറാത്തിലെ ധോലേരയിലാണ് ഈ ഫാബ് നിര്‍മ്മിക്കുന്നത്. ഈ ഫാബിന്റെ് നിക്ഷേപം 91,000 കോടി രൂപയായിരിക്കും.
സാങ്കേതികവിദ്യാ പങ്കാളി: ലോജിക്, മെമ്മറി ഫൗണ്ടറി വിഭാഗങ്ങളിലെ വൈദഗ്ധ്യത്തിന് പി.എസ്.എം.സി വളരെ പ്രശസ്തമാണ്. തായ്‌വാനില്‍ പി.എസ്.എം.സിക്ക് 6 അര്‍ദ്ധചാലക ഫൗണ്ടറികളുണ്ട്.
ശേഷി: തുടക്കത്തില്‍ പ്രതിമാസം 50,000 വേഫര്‍ (ഡബ്ല്യു.എസ്.പി.എം)
ഉള്‍ക്കൊള്ളുന്ന മേഖലകള്‍:
– 28 എന്‍.എം സാങ്കേതികവിദ്യയോടെ ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ട് ചിപ്പുകള്‍
– ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി), ടെലികോം, പ്രതിരോധം, ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഡിസ്‌പ്ലേ, പവര്‍ ഇലക്‌ട്രോണിക്‌സ് മുതലായവയ്ക്കുള്ള പവര്‍ മാനേജ്‌മെന്റ് ചിപ്പുകള്‍. ഉയര്‍ന്ന വോള്‍ട്ടേജും ഉയര്‍ന്ന കറന്റ് ആപ്ലിക്കേഷനുകളുമുള്ളവയാണ് പവര്‍ മാനേജ്‌മെന്റ് ചിപ്പുകള്‍.
2. അസമിലെ എ.ടി.എം.പി അര്‍ദ്ധചാലക യൂണിറ്റ്:
ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലിയും ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും (”ടി.എസ്.എ.ടി”) അസമിലെ മോറിഗാവില്‍ ഒരു അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കും.
നിക്ഷേപം: 27,000 കോടി രൂപ മുതല്‍മുടക്കിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്.
സാങ്കേതികവിദ്യ: ഫ്‌ളിപ്പ് ചിപ്പ്, ഐ.എസ്.ഐ.പി (പാക്കേജിലെ സംയോജിത സംവിധാനം) സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ നൂതന അര്‍ദ്ധചാലക പാക്കേജിംഗ് സാങ്കേതികവിദ്യകള്‍ ടി.എസ്.എ.ടി അര്‍ദ്ധചാലകം വികസിപ്പിക്കുകയാണ്.
ശേഷി: പ്രതിദിനം 48 ദശലക്ഷം
ഉള്‍പ്പെടുന്ന മേഖലകള്‍: ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ടെലികോം, മൊബൈല്‍ ഫോണുകള്‍ മുതലായവ.
3. പ്രത്യേക ചിപ്പുകള്‍ക്കുള്ള അര്‍ദ്ധചാലക എ.ടി.എം.പി യൂണിറ്റ്:
ജപ്പാനിലെ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍, തായ്‌ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ, സി.ജി പവര്‍ ഗുജറാത്തിലെ സാനന്ദില്‍ ഒരു അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കും.
നിക്ഷേപം: 7,600 കോടി രൂപ മുതല്‍മുടക്കിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്.
സാങ്കേതികവദ്യാ പങ്കാളി: പ്രത്യേക ചിപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ അര്‍ദ്ധചാലക കമ്പനിയാണ് റെനെസാസ്. ഇത് 12 അര്‍ദ്ധചാലക സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു കുടാതെ മൈക്രോകണ്‍ട്രോളറുകള്‍, അനലോഗ്, പവര്‍, സിസ്റ്റം ഓണ്‍ ചിപ്പ് (ടീ.ഒ.സി) ഉല്‍പ്പന്നങ്ങളിലെ പ്രധാനിയുമാണ്.
ഉള്‍പ്പെടുന്ന മേഖലകള്‍: ഉപഭോക്തൃ, വ്യാവസായിക, ഓട്ടോമോട്ടീവ്, പവര്‍ ആപ്ലിക്കേഷനുകള്‍ക്കായി സി.ജി പവര്‍ അര്‍ദ്ധചാലക യൂണിറ്റ് ചിപ്പുകള്‍ നിര്‍മ്മിക്കും.
ശേഷി: പ്രതിദിനം 15 ദശലക്ഷം
ഈ യൂണിറ്റുകളുടെ തന്ത്രപരമായ പ്രാധാന്യം:
-വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇന്ത്യ അര്‍ദ്ധചാലക ദൗത്യം നാല് വലിയ വിജയങ്ങള്‍ കരസ്ഥമാക്കി. ഈ യൂണിറ്റുകളോടെ ഇന്ത്യയില്‍ അര്‍ദ്ധചാലക പരിസ്ഥിതി പ്രമാണീകരിക്കപ്പെടും.
-ചിപ്പ് രൂപകല്‍പ്പനയില്‍ ഇതിനകം തന്നെ ഇന്ത്യയ്ക്ക് ആഴത്തിലുള്ള കാര്യശേഷികളുണ്ടായിട്ടുണ്ട്. ഈ യൂണിറ്റുകളോടെ നമ്മുടെ രാജ്യത്തിന്റെ ചിപ്പ് ഫാബ്രിക്കേഷന്‍ (ചമയ്ക്കല്‍) കഴിവുകളും വികസിക്കും.
-ഇന്നത്തെ പ്രഖ്യാപനത്തോടെ വിപുലമായ പാക്കേജിംഗ് സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കപ്പെടും.
തൊഴില്‍ സാദ്ധ്യത:
-ഈ യൂണിറ്റുകള്‍ 20,000 നൂതന സാങ്കേതിക വിദ്യാ ജോലികള്‍ നേരിട്ടും ഏകദേശം 60,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
-ഡൗണ്‍സ്ട്രീം ഓട്ടോമോട്ടീവ്, ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണം, ടെലികോം നിര്‍മ്മാണം, വ്യാവസായിക നിര്‍മ്മാണം, മറ്റ് അര്‍ദ്ധചാലക ഉപയോഗ വ്യവസായങ്ങള്‍ എന്നിവയില്‍ തൊഴില്‍ സൃഷ്ടിക്കല്‍ ഈ യൂണിറ്റുകള്‍ ത്വരിതപ്പെടുത്തും.
SK
With the Cabinet approval of 3 semiconductor units under the India Semiconductor Mission, we are further strengthening our transformative journey towards technological self-reliance. This will also ensure India emerges as a global hub in semiconductor manufacturing. https://t.co/CH0ll32fgI
— Narendra Modi (@narendramodi) March 1, 2024