Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന സമ്മാനിക്കും: പ്രധാനമന്ത്രി


ഹരിതവിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. എം എസ് സ്വാമിനാഥന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.

ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

”കൃഷിയിലും കര്‍ഷക ക്ഷേമത്തിലും നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് ഡോ. എം എസ് സ്വാമിനാഥന്‍ജിക്ക് ഭാരതരത്നം നല്‍കുന്നതില്‍ അത്യധികം സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ കാര്‍ഷികമേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള മികച്ച പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു. നൂതനാശയ ഉപജ്ഞാതാവും ഉപദേഷ്ടാവും എന്ന നിലയിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠന-ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പുവരുത്തുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും നിര്‍ദേശങ്ങളെയും ഞാന്‍ എല്ലായ്‌പോഴും വിലമതിക്കുന്നു”.

 

SK