Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എം ജി രാമചന്ദ്രനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി


പ്രമുഖ തമിഴ് സിനിമാ പ്രവര്‍ത്തകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

”ഇന്ന് മഹാനായ എം ജി ആറിന്റെ ജന്മവാര്‍ഷികത്തില്‍  അദ്ദേഹത്തിന്റെ ജീവിതത്തെ  നാം സ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അദ്ദേഹം തമിഴ് സിനിമയുടെ യഥാര്‍ത്ഥ ജനപ്രിയ പ്രതീകവും, ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സാമൂഹിക നീതിയും സഹാനുഭൂതിയും ഇതിവൃത്തമായ സിനിമകള്‍, വെള്ളിത്തിരയ്ക്കപ്പുറം ജനഹൃദയങ്ങള്‍ കീഴടക്കി. നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു, തമിഴ്നാടിന്റെ വളര്‍ച്ചയിലും വികസനത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.”

 

 

“தலைசிறந்த எம்.ஜி.ஆர் அவர்களின் பிறந்த தினத்தை நினைவு கூர்ந்து அவரது வாழ்க்கையை இன்று கொண்டாடுகிறோம். அவர் தமிழ் சினிமாவின் உண்மையான அடையாளமாகவும், தொலைநோக்கு மிக்க தலைவராகவும் இருந்தார்.  அவரது திரைப் படங்களில் நிறைந்திருந்த சமூக நீதி மற்றும் கருணை ஆகியவை, வெள்ளித்திரைக்கு அப்பாலும் இதயங்களை வென்றன.  தலைவராகவும், முதலமைச்சராகவும் மக்கள் நலனுக்காக அயராது உழைத்தவர், தமிழகத்தின் வளர்ச்சி மற்றும் மேம்பாட்டில் நீடித்த தாக்கத்தை ஏற்படுத்தியவர். அவரது பணி தொடர்ந்து நமக்கு ஊக்கம் அளிக்கிறது.”

 

 

***

–NK–