Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡ ഭജൻ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയെ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി


ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡ ഭജൻ അവതരണം ഭഗവാൻ ശ്രീരാമനോടുള്ള അളവറ്റ ഭക്തിയെ ഉയർത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശിവശ്രീ സ്കന്ദപ്രസാദ് പാടിയ ഭഗവാൻ ശ്രീരാമന്റെ കന്നഡ ഭജൻ വീഡിയോ പങ്കുവെച്ച ശ്രീ മോദി, നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ വളരെയേറെ സഹായിക്കുമെന്നും പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ ഭജൻ പ്രഭു ശ്രീരാമനോടുള്ള ഭക്തിയെ മനോഹരമായി ഉയർത്തി കാണിക്കുന്നു. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം ശ്രമങ്ങൾ ഏറെ സഹായകമാണ്.

********

SK