Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്തെ ഇതിഹാസം ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു :

ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്തെ ഇതിഹാസ വ്യക്തിത്വമായിരുന്ന ഉസ്താദ് റാഷിദ് ഖാൻ ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും അർപ്പണബോധവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം നികത്താൻ കഴിയാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യന്മാർക്കും എണ്ണമറ്റ ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.

 

NK