Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) എക്സ്‌പോസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇന്ത്യയെ ഉയരങ്ങളിലെത്തിച്ചതിന് ബഹിരാകാശ സമൂഹത്തിനും ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും അദ്ദേഹം ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“2024നു മികച്ച തുടക്കം; നമ്മുടെ ശാസ്ത്രജ്ഞർക്കു നന്ദി! ഈ വിക്ഷേപണം ബഹിരാകാശമേഖലയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണ്. ഇത് ഈ രംഗത്ത് ഇന്ത്യയുടെ കഴിവു വർധിപ്പിക്കും. ഇന്ത്യയെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിച്ചതിന് ഐഎസ്ആർഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്കും ബഹിരാകാശ സമൂഹത്തിനാകെയും ആശംസകൾ.”

 

NK