Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിസംബര്‍ 19-ന് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി സംവദിക്കും


സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 19-ന് രാത്രി 9:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

യുവ തലമുറ നയിക്കുന്ന വികസനം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളെയും വകുപ്പുകളെയും വ്യവസായങ്ങളെയും മറ്റ് സ്ഥാപനങ്ങളെയും സമ്മര്‍ദത്തിലാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വേദി നല്‍കുന്ന രാജ്യവ്യാപക സംരംഭമാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ (എസ്ഐഎച്ച്). 2017-ല്‍ ആരംഭിച്ച സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ നവീനാശയങ്ങളുള്ള യുവജനങ്ങള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് എഡിഷനുകളില്‍, വ്യത്യസ്ത മേഖലകളിലായി നിരവധി നൂതനമായ പരിഹാരങ്ങള്‍ ഉയര്‍ന്നുവന്നു.

ഈ വര്‍ഷം, ഡിസംബര്‍ 19 മുതല്‍ 23 വരെയാണ് എസ്‌ഐഎച്ചിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. എസ്‌ഐഎച്ച് 2023-ല്‍, 44,000 ടീമുകളില്‍ നിന്ന് 50,000-ത്തിലധികം ആശയങ്ങള്‍ ലഭിച്ചു, ഇത് എസ്‌ഐഎച്ചിന്റെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഏകദേശം ഏഴിരട്ടി വര്‍ദ്ധനവാണ്. രാജ്യത്തുടനീളമുള്ള 48 നോഡല്‍ കേന്ദ്രങ്ങളിലായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 12,000-ലധികം പങ്കാളികളും 2500-ലധികം മാര്‍ഗ്ഗദര്‍ശകരും പങ്കെടുക്കും. ബഹിരാകാശ സാങ്കേതികവിദ്യ, സ്മാര്‍ട്ട് എജ്യുക്കേഷന്‍, ദുരന്ത നിവാരണം, റാബോട്ടിക്സ് ആന്‍ഡ് ഡ്രോണുകള്‍, പൈതൃകം, സംസ്‌കാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രശ്ന പരിഹാരം നല്‍കുന്നതിനായി ഗ്രാന്‍ഡ് ഫിനാലെയ്ക്കായി ഈ വര്‍ഷം മൊത്തം 1282 ടീമുകളുടെ ചുരുക്കപ്പട്ടിക രൂപീകരിച്ചിട്ടുണ്ട്.
25 കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും 51 വകുപ്പുകള്‍ പോസ്റ്റ് ചെയ്ത 231 പ്രശ്ന വിശദാംശങ്ങള്‍ (176 സോഫ്റ്റ്വെയറും 55 ഹാര്‍ഡ്വെയറും) പങ്കെടുക്കുന്ന ടീമുകള്‍ കൈകാര്യം ചെയ്യുകയും പ്രശ്ന പരിഹാരം നല്‍കുകയും ചെയ്യും.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ആകെ സമ്മാനം 2 കോടിയിലധികം രൂപയാണ്, അവിടെ വിജയിക്കുന്ന ഓരോ ടീമിനും ഓരോ പ്രശ്ന പ്രസ്താവനയ്ക്കും ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും.

 

NK