Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധീരനായകന്മാർക്ക് വിജയ് ദിവസിൽ പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു


വിജയ് ദിവസിനോടനുബന്ധിച്ച്, 1971-ലെ യുദ്ധത്തിൽ ഇന്ത്യയെ കർത്തവ്യബോധത്തോടെ സേവിച്ച ധീരരായ ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: “രാജ്യത്തിൻ്റെ നിർണ്ണായക വിജയം ഉറപ്പാക്കിക്കൊണ്ട് 1971-ൽ ഇന്ത്യയെ ആത്മാർത്ഥമായി സേവിച്ച എല്ലാ ധീര വീരന്മാർക്കും ഇന്ന്, വിജയ് ദിവസിൽ, നാം ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് ഇന്നും അഭിമാനമാണ്. അവരുടെ ത്യാഗങ്ങളും അചഞ്ചലമായ ചൈതന്യവും ജനങ്ങളുടെ ഹൃദയത്തിലും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും എന്നെന്നേക്കുമായി നിലനിൽക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു, അവരുടെ അജയ്യമായ ആവേശത്തെ സ്മരിക്കുന്നു.”

***

–SK–