Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക ഉച്ചകോടി (ആന്വല്‍ ഗ്ലോബല്‍ പാര്‍ട്ടണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സമ്മിറ്റ് -ജി.പി.എ.ഐ) ഡിസംബര്‍ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജി.പി.എ.ഐ) ഉച്ചകോടി 2023 ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മുന്‍ഗണനകളില്‍ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചുകൊണ്ട് നിര്‍മ്മിത ബുദ്ധിയിലെ (എ.ഐ) സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിടുന്ന 29 അംഗ-രാജ്യങ്ങളുള്ള ഒരു ബഹു ഓഹരി പങ്കാളിത്ത സംരംഭമാണ് ജി.പി.എ.ഐ. 2024-ല്‍ ജി.പി.എ.ഐയുടെ ലീഡ് ചെയര്‍ (അദ്ധ്യക്ഷന്‍) ഇന്ത്യയാണ്. 2020-ല്‍ സ്ഥാപിതമായ ജി.പി.എ.ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും നിലവിലെ ജി.പി.എ.ഐയുടെ ഇന്‍കമിംഗ് സപ്പോര്‍ട്ട് ചെയര്‍ 2024-ല്‍ ജി.പി.എ.ഐയുടെ ലീഡ് ചെയര്‍ എന്നീ നിലകളിലുമുള്ള ഇന്ത്യയാണ്, 2023 ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ജി.പി.എ.ഐ വാര്‍ഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

എ.ഐയും ആഗോള ആരോഗ്യവും, വിദ്യാഭ്യാസവും, നൈപുണ്യവും, എ.ഐയും ഡാറ്റാ ഗവേണന്‍സും, എം.എല്‍ ശില്‍പ്പശാല തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒന്നിലധികം സെഷനുകള്‍ ഉച്ചകോടിയില്‍ സംഘടിപ്പിക്കും. റിസര്‍ച്ച് സിമ്പോസിയം, എ.ഐ ഗെയിം ചേഞ്ചേഴ്‌സ് അവാര്‍ഡ്, ഇന്ത്യ എ.ഐ എക്‌സ്‌പോ എന്നിവയാണ് ഉച്ചകോടിയിലെ മറ്റ് ആകര്‍ഷണങ്ങള്‍.

രാജ്യത്തുടനീളമുള്ള 50-ലധികം ജി.പി.എ.ഐ വിദഗ്ധരും 150-ലധികം പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ, ഇന്റല്‍, റിലയന്‍സ് ജിയോ, ഗൂഗിള്‍, മെറ്റാ, എ.ഡബ്ല്യു.എസ്, യോട്ടാ, നെറ്റ്‌വെബ്, പേടിയെം, മൈക്രോസോഫ്റ്റ്, മാസ്റ്റര്‍കാര്‍ഡ്, എന്‍.ഐ.സി, എസ്.ടി.പി.ഐ,ഇമ്മേഴ്‌സ്, ജിയോ ഹാപ്ടിക്,, ഭാഷിണി തുടങ്ങി ലോകാത്തങ്ങോളമുള്ള എ.ഐയിലെ പ്രമുഖ ഗെയിംചെയിഞ്ചര്‍മാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. യുവ എ.ഐ ഇനിഷ്യേറ്റിവിലെ വിജയികളായ വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും അവരുടെ എ.ഐ മാതൃകകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

SK