Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ആം വാർഷികം പ്രധാനമന്ത്രി ആഘോഷിച്ചു


ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ച് 50 വർഷം പൂർത്തിയാക്കിയതിൽ റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റ് ശ്രീ യൂൻ സുക് യോളിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. പരസ്പര ബഹുമാനം, മൂല്യങ്ങൾ, വളരുന്ന പങ്കാളിത്തം എന്നിവയുടെ യാത്രയ്ക്ക് അടിവരയിട്ട്, പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും യൂൻ സുക് യോളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റു ചെയ്തു:

“ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ആം വാർഷികം ഞങ്ങൾ ഇന്ന് ആഘോഷിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളുടെയും വളർന്നുവരുന്ന പങ്കാളിത്തത്തിന്റെയും ഒരു യാത്രയാണിത്. കൊറിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിസ്റ്റർ യൂൻ സുക് യോളിന് ഞാൻ ആശംസകൾ അറിയിക്കുകയും ഞങ്ങളുടെ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കുവാനും ആഗ്രഹിക്കുന്നു.

 

NK