Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാലിദ്വീപ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

മാലിദ്വീപ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുയിസുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം, വികസന രംഗത്തെ സഹകരണം, സാമ്പത്തിക മേഖലയിലെ ബന്ധം, കാലാവസ്ഥാ വ്യതിയാനം, കായികം എന്നിവ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഉഭയകക്ഷി ബന്ധം ഇരു നേതാക്കളും ചർച്ച ചെയ്തു. പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇക്കാര്യത്തിൽ, ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കാൻ നേതാക്കൾക്കിടയിൽ ധാരണയായി .

–NS–