Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2047ൽ വികസിത ഭാരതം എന്ന സന്ദേശം അരുണാചല്‍ ഗ്രാമത്തില്‍ പ്രതിധ്വനിക്കുന്നു

2047ൽ വികസിത ഭാരതം എന്ന സന്ദേശം അരുണാചല്‍ ഗ്രാമത്തില്‍ പ്രതിധ്വനിക്കുന്നു


വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിക്കിടെ, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.

അരുണാചല്‍ പ്രദേശിലെ നംസായിയില്‍ നിന്നാണ് ശ്രീ ലകര്‍ പലേങ് സര്‍ക്കാര്‍ സഹായത്തോടെ താന്‍ പണി പൂര്‍ത്തിയാക്കിയ വീടിന്റെ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചത്. ജല്‍ ജീവന്‍ മിഷന്‍ കൊണ്ടുവന്ന പരിവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

ശ്രീ ലക്കര്‍ പ്രധാനമന്ത്രിയെ ‘ജയ് ഹിന്ദ്’ എന്ന് അഭിവാദ്യം ചെയ്തപ്പോൾ, അരുണാചലില്‍ ജയ് ഹിന്ദ് വളരെ ജനപ്രിയമായ അഭിവാദ്യമാണെന്നും, അരുണാചലിലെ ജനങ്ങളുമായി സംവദിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്നും പ്രധാനമന്ത്രി മറുപടിയായി പറഞ്ഞു.

ഗ്രാമപഞ്ചായത്താണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയെക്കുറിച്ച് ശ്രീ ലക്കറിനെ അറിയിച്ചത്. അപ്പോൾത്തന്നെ, യാത്രയിൽ അന്തർലീനമായ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന സന്ദേശം അദ്ദേഹത്തിന് വളരെ വ്യക്തമായിരുന്നു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ‘മോദി കി ഗ്യാരന്റി’ വാഹനം വരുന്നുണ്ടെന്ന് അറിയിക്കാന്‍ 5 ടീമുകള്‍ രൂപീകരിച്ച് അഞ്ച് ഗ്രാമങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി ഗ്രാമീണരോട് ആവശ്യപ്പെട്ടു.

 

SK