Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎസ്എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


അടുത്തിടെ യു.എസ്.എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അടുത്തിടെ യു‌എസ്‌എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ നമ്മുടെ വുഷു ചാമ്പ്യൻമാരായ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. അവരുടെ നിശ്ചയദാർഢ്യവും കഴിവും രാജ്യത്തിന് അഭിമാനമായി. അവരുടെ വിജയം ഇന്ത്യയിൽ വുഷുവിനെ കൂടുതൽ ജനപ്രിയമാക്കുമെന്ന വിശ്വാസവും എനിക്കുണ്ട്. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.”

 

NK