Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“നാം ഇന്നും എപ്പോഴും നിങ്ങളോടൊപ്പമുണ്ട്”, പ്രധാനമന്ത്രി ടീം ഇന്ത്യയോട് പറഞ്ഞു


ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി ഇന്ന് അഭിനന്ദിച്ചു.

ടൂർണമെന്റിലുടനീളം അപരാജിത പ്രകടനത്തിന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ ടീം പരാജിതരായി. പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

 “പ്രിയപ്പെട്ട ടീം ഇന്ത്യ,

 ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു.  നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു.

ഇന്നും എന്നും നാം നിങ്ങളോടൊപ്പമുണ്ട്.”

–NS–