Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ SL3-SL4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അദ്ദേഹം അവരുടെ ടീം വര്‍ക്കിനെ പ്രശംസിക്കുകയും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് ഇത് ഒരു ഉജ്ജ്വല മാതൃകയായി മാറിയെന്നും പറഞ്ഞു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ബാഡ്മിന്റണ്‍ – പുരുഷന്മാരുടെ ഡബിള്‍സ് SL3-SL4-ലെ  ഗംഭീരമായ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് നിതേഷ് കുമാറിനും തരുണ്‍ ധില്ലനും അഭിനന്ദനങ്ങള്‍. അവരുടെ ടീം വര്‍ക്കും കഴിവുകളും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് തിളങ്ങുന്ന മാതൃകയാണ്. ഇന്ത്യ അവരില്‍ അഭിമാനിക്കുന്നു.’

****

NS