Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസ് ചെസില്‍ വെങ്കലം നേടിയ ഹിമാന്‍ഷി രതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസ്സ് വനിതാ വ്യക്തിഗത സ്റ്റാന്‍ഡേര്‍ഡ് VI-B1 RND7 ഇനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ വെങ്കല മെഡല്‍ നേടിയ ഹിമാന്‍ഷി രതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസ്സ് വനിതകളുടെ വ്യക്തിഗത സ്റ്റാന്‍ഡേര്‍ഡ് VI-B1 RND7 ലെ മികച്ച പ്രകടനത്തിന് ഹിമാന്‍ഷി രതിക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. തന്റെ അര്‍പ്പണബോധവും തന്ത്രപരമായ കഴിവും ഹിമാൻഷിക്ക് അര്‍ഹമായ വെങ്കല മെഡല്‍ നേടിക്കൊടുത്തു. വരും കാലങ്ങളിലും കൂടുതല്‍ വിജയം കൈവരിക്കാന്‍ സാധിക്കട്ടെ’.

NS/SK