ജക്കാര്‍ത്ത 2018ല്‍ നിന്നുള്ള 72 മെഡലുകളുടെ മുന്‍കാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഈ ഏഷ്യന്‍ പാരാ ഗെയിംസില്‍ 73 മെഡലുകള്‍ എന്ന ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പാരാ അത്ലറ്റുകളുടെ പ്രതിബദ്ധതയേയും നിര്‍ബന്ധബുദ്ധിയേയും അചഞ്ചലമായ പരിശ്രമത്തെയും ശ്രീ മോദി പ്രശംസിച്ചു.
”ഏഷ്യന്‍ പാരാ ഗെയിംസിലെ ഒരു ചരിത്രപരമായ നേട്ടം, 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്നുള്ള 72 മെഡലുകളുടെ നമ്മുടെ മുന്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് മുന്കാലത്തൊന്നുമില്ലാത്തതരത്തില് ഇന്ത്യ 73 മെഡലുകള്‍ നേടി, ഇപ്പോഴും ശക്തമായി മുന്നേറുന്നു!
നമ്മുടെ കായികതാരങ്ങളുടെ നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊള്ളുന്നതാണ് ഈ ചരിത്രപരമായ അവസരം.
ഓരോ ഇന്ത്യന്‍ ഹൃദയത്തിലും അപാരമായ സന്തോഷം നിറച്ചുക്കൊണ്ട് ചരിത്രത്തില്‍ തങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത നമ്മുടെ അനിതരസാധാരണരായ പാരാ അത്ലറ്റുകള്‍ക്ക് ഇരമ്പുന്ന കരഘോഷം.
അവരുടെ പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും മികവിനുള്ള അചഞ്ചലമായ ഉള്‍പ്രേരണയും ശരിക്കും പ്രചോദനകരമാണ്!
നാഴികക്കല്ലായ ഈ നേട്ടം ഭാവി തലമുറകളെ പ്രചോദിപ്പിക്കട്ടെ ” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു
A monumental achievement at the Asian Para Games, with India bagging an unprecedented 73 medals and still going strong, breaking our previous record of 72 medals from Jakarta 2018 Asian Para Games!
This momentous occasion embodies the unyielding determination of our athletes.… pic.twitter.com/wfpm2jDSdE
— Narendra Modi (@narendramodi) October 26, 2023
NS