Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഗുസ്തി 86 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


2022ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 86 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”ദീപക് പുനിയയുടേത് എത്ര അവിശ്വസനീയമായ പ്രകടനം! പുരുഷന്മാരുടെ ഗുസ്തി 86 കിലോഗ്രാം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍.

അദ്ദേഹത്തിന്റെ സമര്‍പ്പണവും ഊര്‍ജ്ജവും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുന്നതാണ്; ഈ വിസ്മയകരമായ പ്രകടനത്തിലേക്ക് നയിച്ചതും അതുതന്നെ”, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

***

NS