Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സിക്കിം മുഖ്യമന്ത്രിയുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാംഗുമായി സംസാരിക്കുകയും സിക്കിമിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സാദ്ധ്യമായ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്.
ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ശ്രീ മോദി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
”സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ്ങുമായി  സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിര്‍ഭാഗ്യകരമായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. വെല്ലുവിളി നേരിടാന്‍ സാദ്ധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു;.

 

NS