Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്ററിൽ അർജുൻ സിംഗും സുനിൽ സിംഗ് സലാമും വെങ്കല മെഡൽ നേടിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്ററിൽ വെങ്കലം നേടിയ അർജുൻ സിംഗിനെയും സുനിൽ സിംഗ് സലാമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്ററിൽ വെങ്കല മെഡൽ നേടിയ അർജുൻ സിംഗിനും സുനിൽ സിംഗ് സലാമിനും അഭിനന്ദനങ്ങൾ. തങ്ങളുടെ മികച്ച പ്രകടനവും നിശ്ചയദാർഢ്യവും കൊണ്ട് അവർ രാജ്യത്തിന് അഭിമാനമായി. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും കായികരംഗത്ത് മികവ് പുലർത്താനും അവർ പ്രചോദിപ്പിക്കുന്നു”.

***

–NS–