Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഷൂട്ടര്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതിലുളള സന്തോഷം തൊണ്ടൈമാന്‍ പി.ആര്‍, ക്യനാന്‍ ചെനായ്, സൊരാവര്‍ സിംഗ് സന്ധു എന്നിവരടങ്ങുന്ന ഇന്ത്യന്‍ പുരുഷ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
”ട്രാപ്പ്-50 ഷോട്ട്‌സ് ടീം ഇനത്തില്‍ ഇന്ത്യയെ മികച്ച പോഡിയം ഫിനിഷി(വിജയപീഠത്തി)ലെത്തിച്ച നമ്മുടെ ഷൂട്ടര്‍മാരായ തൊണ്ടൈമാന്‍ പി.ആര്‍, ക്യനാന്‍ ചെനായ്, സോരാവര്‍ സിംഗ് സന്ധു എന്നിവരുടേത് അതിശയകരമായ പ്രകടനമായിരുന്നു! നന്നായി ചെയ്തു, അഭിമാനകരമായ സ്വര്‍ണ്ണ മെഡലിന് അഭിനന്ദനങ്ങള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS