Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നതിലൂടെ, നമ്മുടെ മഞ്ഞൾ കർഷകരുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണു ഞങ്ങൾ ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി


കർഷകക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചു നിസാമാബാദിൽ നിന്നുള്ള പാർലമെന്റംഗം ശ്രീ അരവിന്ദ് ധർമപുരിയുടെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചതിങ്ങനെ:

“നമ്മുടെ കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണ് എല്ലായ്പോഴും ഞങ്ങളുടെ മുൻ‌ഗണന.

ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നതിലൂടെ, നമ്മുടെ മഞ്ഞൾ കർഷകരുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവർക്ക് അർഹമായ പിന്തുണ നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു.

നിസാമാബാദിനുള്ള നേട്ടങ്ങൾ വിശേഷിച്ചും വളരെ വലുതാണ്.

നമ്മുടെ മഞ്ഞൾ കർഷകർക്കു ശോഭനമായ ഭാവി ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്തുകൊണ്ടേയിരിക്കും.”

 

 

 

NS