Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട് ബസ് അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു


തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുണ്ടായ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം അറിയിച്ചു.  തന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും  അദ്ദേഹം പറഞ്ഞു.

മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും,  പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ പിഎംഎൻആർഎഫിൽ നിന്ന്  സഹായധനം പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്ത് ബസ് അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ വേദനയുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിഎംഎൻആർഎഫിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്   2 ലക്ഷം രൂപയും,  പരിക്കേറ്റവർക്ക് 50,000 രൂപവീതവും ധനസഹായം നൽകും’

 

***

–NS–