ബഹുമാനപ്പെട്ട സ്പീക്കര്‍ ,
എനിക്ക് സംസാരിക്കാന്‍ അനുമതിയും സമയവും തന്നതിന് ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍ ,
ഞാന്‍ വെറും 2-4 മിനിറ്റ് മാത്രമേ എടുക്കാന്‍ ആഗ്രഹിക്കുന്നുള്ളു. ഇന്ത്യയുടെ പാര്‍ലമെന്ററി യാത്രയിലെ സുവര്‍ണ നിമിഷമായിരുന്നു ഇന്നലെ. ഈ സഭയിലെ എല്ലാ അംഗങ്ങളും, എല്ലാ പാര്‍ട്ടികളിലേയും അംഗങ്ങളും, എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ പോലും ഈ സുവര്‍ണ നിമിഷത്തിന് അര്‍ഹരാണ്. സഭയ്ക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും അവരെല്ലാം ഇത് അര്‍ഹിക്കുന്നു. അതുകൊണ്ട്, താങ്കളിലൂടെ, വളരെ സുപ്രധാനമായ ഒരു തീരുമാനമാണിതെന്നും അത് രാജ്യത്തിന്റെ മാതൃശക്തിയിലേക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നും അറിയിക്കാന്‍ ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നു. ഇന്നലത്തെ തീരുമാനത്തെത്തുടര്‍ന്ന്, ഇന്ന് രാജ്യസഭയില്‍ നാം അവസാന ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം, രാജ്യത്തിന്റെ മാതൃശക്തിയുടെ സ്വഭാവത്തിലെ മാറ്റവും, പിറവിയെടുക്കുന്ന ആത്മവിശ്വാസവും, രാജ്യത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന സങ്കല്‍പ്പിക്കാനാവാത്ത, സമാനതകളില്ലാത്ത ഒരു ശക്തിയായി ഉയര്‍ന്നുവരും. അത് എനിക്ക് അനുഭവിക്കാന്‍ കഴിയും. സഭയുടെ നേതാവ് എന്ന നിലയില്‍, ഇവിടെ ഞാന്‍ ഇന്ന് നില്‍ക്കുന്നത്. ഈ പാവനമായ ദൗത്യത്തിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്കും എന്റെ ഹൃദയംഗമവും ആത്മാര്‍ത്ഥവുമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാനാണ്.
നമസ്‌കാരം!
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.