Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്തംബര്‍ 23ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്റ്റംബര്‍ 23-ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

‘നീതി വിതരണ സംവിധാനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അന്താരാഷ്ട്ര അഭിഭാഷക കോണ്‍ഫറന്‍സ് 2023 സംഘടിപ്പിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും, ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം, നിയമപരമായ വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണവും ധാരണയും ശക്തിപ്പെടുത്തുക എന്നതിനുള്ള ഒരു വേദിയായി വര്‍ത്തിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. നിയമരംഗത്ത് ഉയര്‍ന്നുവരുന്ന പ്രവണതകള്‍, അതിര്‍ത്തി കടന്നുള്ള വ്യവഹാരങ്ങളിലെ വെല്ലുവിളികള്‍, നിയമ സാങ്കേതികവിദ്യ, പരിസ്ഥിതി നിയമം തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.

പ്രമുഖ ജഡ്ജിമാര്‍, നിയമ വിദഗ്ധര്‍, ആഗോള നിയമ സാഹോദര്യത്തിന്റെ നേതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിക്കും.

 

NS