Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സെപ്തംബര്‍ 22 ന് ടീം ജി20 യുമായി സംവദിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്തംബര്‍ 22 ്‌വൈകുന്നേരം 6 മണിക്ക് ഭാരത് മണ്ഡപത്തില്‍ ടീം ജി20 യുമായി സംവദിക്കും. തദ്ദവസരത്തില്‍ സദസിനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആശയവിനിമയത്തെതുടര്‍ന്ന് അത്താഴ സദ്യയും നടക്കും.

ജി 20 ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നല്‍കിയ 3000 ത്തോളം ആളുകള്‍ ആശയവിനിമയത്തില്‍ പങ്കെടുക്കും. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച് ഇതില്‍ ഉള്‍പ്പെടുത്തും. ക്ലീനര്‍മാര്‍, ഡ്രൈവര്‍മാര്‍, വെയിറ്റര്‍മാര്‍ തുടങ്ങിയ കാര്യനിര്‍വഹകരും വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മറ്റ് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആശയവിനിയമത്തില്‍ പങ്കെടുക്കും.

NS