Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി20 രാഷ്ട്രത്തലവന്മാർ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു

ജി20 രാഷ്ട്രത്തലവന്മാർ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജി20 അംഗരാജ്യങ്ങളുടെ തലവന്മാരും ഇന്നു രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ ഒത്തൊരുമയുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ആഗോള ഭാവിക്കായുള്ള നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനു മാർഗദർശനമേകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“സമാധാനത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും അഹിംസയുടെയും ദീപസ്തംഭമായ മഹാത്മാഗാന്ധിക്കു ജി20 കുടുംബം രാജ്ഘട്ടിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

വൈവിധ്യമാർന്ന രാഷ്ട്രങ്ങൾ ഒത്തുചേരുമ്പോൾ, ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ യോജിപ്പുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ആഗോള ഭാവിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനു മാർഗദർശനമേകുന്നു.”

The Prime Minister’s Office posted on X:

*****

NS