Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിലൂടെ ചരിത്രം സൃഷ്ടിക്കപ്പെട്ടു: പ്രധാനമന്ത്രി


നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ജി20 അംഗങ്ങളുടെയും പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിന്റെ ഡിജിറ്റൽ പകർപ്പ് പങ്കിട്ടു പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിലൂടെ ചരിത്രം സൃഷ്ടിക്കപ്പെട്ടു. സമവായത്തിലും ചൈതന്യത്തിലും ഐക്യത്തോടെ, മെച്ചപ്പെട്ടതും കൂടുതൽ സമൃദ്ധവും യോജിപ്പുള്ളതുമായ ഭാവിക്കായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ജി-20യിലെ എല്ലാ സഹ അംഗങ്ങൾക്കും അവരുടെ പിന്തുണയ്ക്കും സഹകരണത്തിനും ഞാൻ നന്ദി അറിയിക്കുന്നു.”

 

NS