Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നോത്തുമായി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ശ്രീ ജുഗ്നോത്ത് ഇന്ത്യയിലെത്തിയത്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്തും ഞാനും വളരെ നല്ല കൂടിക്കാഴ്ചയാണു നടത്തിയത്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ വേള ഇന്ത്യ-മൗറീഷ്യസ് ബന്ധത്തിന് സവിശേഷമായ വർഷമാണ്. അടിസ്ഥാനസൗകര്യങ്ങൾ, ഫിൻടെക്, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആവർത്തിച്ചു.”

പ്രധാനമന്ത്രിയുടെ ഓഫീസും എക്‌സിൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യയുടെ കാഴ്ചപ്പാടായ ‘സാഗറി’ന്റെ അവിഭാജ്യ ഘടകമായ മൗറീഷ്യസിന്റെ പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നോത്തുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാ​ഴ്ച നടത്തി. ഇന്ത്യ-മൗറീഷ്യസ് ബന്ധം 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ബന്ധത്തിന്റെ ഗണ്യമായ വളർച്ചയെ ഇരുനേതാക്കളും അത്യുൽസാഹപൂർവം അംഗീകരിച്ചു.”

PMO also posted on X 

******

NS