ഇരു നേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും ജോഹന്നാസ്ബർഗിൽ അടുത്തിടെ സമാപിച്ച ബ്രിക്സ് ഉച്ചകോടി ഉൾപ്പെടെ പരസ്പര ആശങ്കയുള്ള മേഖലാ , ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തന്റെ അസൗകര്യം പ്രസിഡന്റ് പുടിൻ അറിയിക്കുകയും റഷ്യയെ പ്രതിനിധീകരിക്കുന്നത് റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആയിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
റഷ്യയുടെ തീരുമാനം മാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി , ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിലുള്ള എല്ലാ സംരംഭങ്ങൾക്കും റഷ്യയുടെ സ്ഥിരമായ പിന്തുണക്ക് പ്രസിഡന്റ് പുടിന് നന്ദി പറഞ്ഞു.
ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
ND