Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയില്‍ നടക്കുന്ന ജി20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിലെ പ്രതിനിധികള്‍ക്കുള്ള ആദരസൂചകമായി അവതരിപ്പിച്ച ‘സൂര്‍ വസുധ’യെ പ്രധാനമന്ത്രി പ്രശംസിച്ചു


വാരാണസിയില്‍ നടക്കുന്ന ജി 20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിലെ പ്രതിനിധികള്‍ക്കുള്ള ബഹുമാനാര്‍ത്ഥം അവതരിപ്പിച്ച സംഗീത വിസ്മയമായ ‘സൂര്‍ വസുധ’യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ജി20 അംഗരാജ്യങ്ങള്‍ ക്ഷണിതരാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 29 രാജ്യങ്ങളില്‍ നിന്നുമുള്ള സംഗീതജ്ഞരാണ് ഓര്‍ക്കസ്ട്രയില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ മാതൃഭാഷയില്‍ പാടിയ ഗായകരും വൈവിദ്ധ്യമാര്‍ന്ന ഉപകരണങ്ങളും ചേര്‍ന്ന് ഇതിലൂടെ സംഗീത പാരമ്പര്യങ്ങളെ ആഘോഷിച്ചു. ഓര്‍ക്കസ്ട്രയുടെ മോഹിപ്പിക്കുന്ന ഈണങ്ങള്‍ ലോകം ഒരു കുടുംബമാണ് എന്ന ”വസുധൈവ കുടുംബക”ത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു.
”വസുധൈവ കുടുംബകത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു മഹത്തായ മാര്‍ഗ്ഗം, അതും കാശി എന്ന നിത്യനഗരത്തില്‍ നിന്ന്!”
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വടക്കുകിഴക്കന്‍ സംസ്ഥാന വികസന (ഡോണര്‍) മന്ത്രിയുമായ ശ്രീ ജി. കൃഷ്ണറെഡ്ഡിയുടെ എക്‌സ് ത്രെഡിന് മറുപടിയായി, പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു;

ND