Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രശസ്ത ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനും ഇന്ത്യയുടെ സുഹൃത്തുമായ ശ്രീ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി  കൂടിക്കാഴ്ച്ച  നടത്തി .

കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസിന്റെ ഇന്ത്യയോടുള്ള വാത്സല്യത്തെയും ഇന്ത്യൻ സംഗീതത്തിലും നൃത്തത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 2022 നവംബർ 27 ന് “മൻ കി ബാത്തിന്റെ” 95-ാം പതിപ്പിൽ പ്രധാനമന്ത്രി അദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

ഗ്രീസിൽ ഇന്ത്യൻ സംസ്കാരം കൂടുതൽ ജനകീയമാക്കുന്നതിനുള്ള സാധ്യതകൾ അവർ ചർച്ച ചെയ്തു.

ND